എ.ടി.എമ്മില്‍ നിന്ന് 29 ലക്ഷം കൊള്ളയടിച്ച സംഘം അറസ്റ്റില്‍; പ്രതികളെ പൊക്കിയത് രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നും

എ.ടി.എമ്മില്‍ നിന്ന് 29 ലക്ഷം കൊള്ളയടിച്ച സംഘം അറസ്റ്റില്‍

Update: 2025-03-26 11:32 GMT

ഹൈദരാബാദ്: ഹൈദരാബാദില്‍ എ.ടി.എമ്മില്‍ നിന്ന് 29 ലക്ഷം മോഷ്ടിച്ച സംഘം അറസ്റ്റില്‍. മാര്‍ച്ച് രണ്ടിന് രവിരാല ഗ്രാമത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് സംഘം പണം കവര്‍ന്നത്. അഞ്ച് കുറ്റവാളികളടങ്ങിയ സംഘത്തെ രചകൊണ്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം സി.സി.ടി.വി കാമറകള്‍ സ്പ്രേ ചെയ്ത് പ്രവര്‍ത്തനരഹിതമാക്കുകയും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കുകയുമായിരുന്നു.

എസ്.ബി.ഐ ഡെപ്യൂട്ടി മാനേജര്‍ രവിരാല കൊറ ശ്രീവാണിയുടെ പരാതിയെത്തുടര്‍ന്ന് അദിബത്ല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡി.സി.പി സുനിത റെഡ്ഡി, ഡി.സി.പി ക്രൈംസ് അരവിന്ദ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ രചകൊണ്ട കമ്മീഷണര്‍ ജി. സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ അദിബട്ല പൊലീസ്, ഐടി സെല്‍ എന്നിവയുമായി സഹകരിച്ചാണ് കേസ് അന്വേഷിച്ചത്.

സാങ്കേതിക തെളിവുകളുടെ സഹായത്തോടെ, രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കുറ്റവാളികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പരിശോധനയില്‍ നാലു ലക്ഷം രൂപയും സ്വിഫ്റ്റ് കാര്‍, ഗ്യാസ് കട്ടര്‍, സിലിണ്ടറുകള്‍, കൈയുറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Tags:    

Similar News