ചുഴലിക്കാറ്റിനിടെ ദുരന്തം; ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം; ജഗ്രത തുടരുന്നു

Update: 2024-11-30 16:20 GMT

ചെന്നൈ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. ചെന്നൈയിൽ ഇപ്പോൾ പലയിടത്തും ചുഴലിക്കാറ്റ് വീശുന്നുണ്ട്.

ബ്രോഡ്‌വേ ഏരിയയിലെ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പോയ വടക്കൻ സംസ്ഥാനക്കാരനായ ചന്ദൻ എന്ന യുവാവ് വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ചെന്നൈ വേളാച്ചേരി, വിജയനഗർ രണ്ടാം പ്രധാന റോഡിലെ കവലയിലാണ് ശക്തമായ കാറ്റിൽ വൈദ്യുതി ലൈൻ വീണുണ്ടായ രണ്ടാമത്തെ സംഭവം നടന്നത്. ആ സമയം അതുവഴി പോവുകയായിരുന്ന ശക്തിവേൽ വൈദ്യുത കമ്പിയിൽ തട്ടി വൈദ്യുതാഘാതമേറ്റിരുന്നു. സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൂന്നാമത്തെ സംഭവത്തിൽ, വ്യാസർപാടി ഗണേശപുരം ഭാഗത്തെ തുരങ്കത്തിലെ മഴവെള്ളം ഒഴുക്കിവിടാൻ പണിയെടുക്കുകയായിരുന്ന ഇശൈവാനൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. അതേസമയം, ചെന്നൈയിൽ ഇപ്പോൾ ചുഴലിക്കാറ്റ് കര തൊട്ടു. ചെന്നൈയിൽ ശക്തമായ മഴ തുടരുകയാണ്.

Tags:    

Similar News