കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; അഖാലില്‍ സൈനിക നടപടി തുടങ്ങിയത് വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
By : സ്വന്തം ലേഖകൻ
Update: 2025-08-09 07:37 GMT
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച ഓപ്പറേഷന് അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ആഗസ്ത് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്.
സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ മൂന്നുപേരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്കറെ തോയ്ബയുടെ ഘടകമായ ടിആര്‍എഫ് ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം പറയുന്നത്.