കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട്‌ ജവാന്മാർക്ക് വീരമൃത്യു; പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി സൈന്യം; ജാഗ്രത നിർദ്ദേശം

Update: 2024-10-24 16:52 GMT

ജമ്മുകശ്മീർ: കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. പിന്നാലെ നാട്ടുകാരായ രണ്ട് പോർട്ടർമാരും കൊല്ലപ്പെട്ടതായി വിവരം ഉണ്ട്. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പോലീസും സ്ഥിരീകരിച്ചു.

കഴിഞ്ഞ 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണെന്ന് പോലീസും വ്യക്തമാക്കി. പ്രദേശത്ത് ആക്രമണം നടന്ന സ്ഥലത്ത് സൈന്യം ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം, മൂന്ന് ദിവസം മുൻപ് കശ്മീരിൽ നടന്ന ഭീകരാക്രണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.

ഇവരിൽ അഞ്ചു പേര്‍ അന്യസംസ്ഥാന തൊഴിലാളികളും ഒരാൾ ഡോക്ടറുമാണ്. അന്ന് സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

അന്ന് ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. അതിനുശേഷം ഇപ്പോൾ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നിരിക്കുന്നത്.

Tags:    

Similar News