ഉദ്ദംപൂരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഉദ്ദംപൂരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-08-07 13:28 GMT

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയിലെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം. കാണ്ട്വ-ബസന്ത്ഗഡ് റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പൊലീസും നാട്ടുകാരും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സേനയുടെ 187-ാം ബറ്റാലിയന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തില്‍ 23 പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി.

Tags:    

Similar News