ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിവിട്ടു; കുറച്ച് ദിവസം കൂടി വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിവിട്ടു; കുറച്ച് ദിവസം കൂടി വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
By : സ്വന്തം ലേഖകൻ
Update: 2025-03-12 11:30 GMT
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിവിട്ടു. അസുഖം ഭേദമായ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി ആശുപത്രി വിട്ടതെന്നും കുറച്ച് ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 73 വയസുള്ള ഉപരാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
എയിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉപരാഷ്ട്രപതിക്ക് ചികിത്സ നല്‍കിയിരുന്നത്.