'എന്തൊരു വിധിയിത്...'; ഓടുന്ന ബൈക്കിൽ ഭാര്യയുടെ അടി കൊള്ളുന്ന ഭർത്താവ്; തല കൊണ്ട് പല മുവുകൾ കാണിച്ചിട്ടും രക്ഷയില്ല; ചിരിയടക്കാൻ പറ്റാതെ കണ്ടുനിന്നവർ; വൈറലായി വീഡിയോ!
ലക്നൗ: ഭാര്യയും ഭർത്താവും ആകുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഒക്കെ പതിവാണ്. പക്ഷെ അത് കൈവിട്ട് പോയാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലക്നൗവിൽ നടന്നത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അത്യാവശ്യം തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന ബൈക്കില്‍ ഇരുന്ന് ഒരു സ്ത്രീ ബൈക്ക് ഓടിക്കുന്നയാളുടെ മുഖത്തും തലയിലും ചെരുപ്പ് കൊണ്ട് അടിക്കുന്നത് കാണാം. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വെറും 21 സെക്കന്‍റുള്ള വീഡിയോയില്‍ ഒരു മേല്‍പ്പാലത്തിന് താഴെയുള്ള സർവ്വീസ് റോഡിലൂടെ പോകുന്ന ബൈക്കിന് പിന്നിലിരിക്കുന്ന സ്ത്രീ പിന്നില്‍ കൂടി ബൈക്ക് ഓടിക്കുന്ന ആളുടെ ഇരു കവിളിലും ചെരുപ്പ് കൊണ്ട് മാറി മാറി അടിക്കുന്നു. ഇടയ്ക്ക് തലയ്ക്കിട്ടും അടിക്കുന്നത് കാണാം.
യുവതി അടിക്കുമ്പോൾ, മുന്നിലിരിക്കുന്നയാൾ ഒഴിഞ്ഞ് മാറാനായി മുന്നോട്ട് ആയുന്നതും വീഡിയോയിലുണ്ട്. ഓരോ അടിച്ച് ശേഷവും യുവതി വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി ഇടത് വശത്തേക്ക് ചൂണ്ടിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ബൈക്ക് അതിവേഗം മുന്നോട് നീങ്ങുന്നു.
ബൈക്കിന് പിന്നിൽ ഉണ്ടായിരുന്ന വാഹനത്തില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 'യുപിയിലെ ലക്നൗവില്‍ ഭാര്യയും ഭര്‍ത്താവും ബൈക്കില്‍ പോകുമ്പോൾ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നു.' ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്,