പിക്കപ്പ് സ്ഥലത്തെത്തി ഡ്രൈവർ ഒറ്റിപി ആവശ്യപ്പെട്ടു; യുവതി ഓല ബുക്ക് ചെയ്തത് 180 മീറ്റർ സഞ്ചരിക്കാൻ; കാരണം കേട്ട് ഞെട്ടി ഓല ഡ്രൈവർ; വൈറലായി വീഡിയോ

Update: 2025-06-06 15:42 GMT

മുംബൈ: അസാധാരണമായ ഒരു ഓല ബൈക്ക് റൈഡ് ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ വൈറലായിരിക്കുകയാണ്. 'രോഹിത് വ്ലോഗ്സ്റ്റർ' എന്ന പേരിലെ ഇൻസ്റ്റാഗ്രാം ഉപഭോഗ്താവാണ് 180 മീറ്റർ ദൂരത്തേക്ക് ഓല ബൈക്ക് ബുക്ക് ചെയ്ത വിഡീയോ തന്റെ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരിക്കുന്നത്. തെരുവ് നായ്ക്കളെ ഭയന്നാണ് യുവതി വെറും 180 മീറ്റർ ദൂരം സഞ്ചരിക്കാൻ ഓല ബൈക്ക് ബുക്ക് ചെയ്തത്.

ഡ്രൈവർ പിക്കപ്പ് സ്ഥലത്തെത്തിയ ശേഷം ഒടിപി നൽകാൻ യുവതിയോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ. ഒടിടി നല്കിയ ശേഷമാണ് യുവതിക്ക് പോകേണ്ട ദൂരം ഡ്രൈവർക്ക് മനസ്സിലാകുന്നത്. യുവതിക്ക് വഴി തെറ്റിപ്പോയതാണോ എന്ന് വരെ ഡ്രൈവർ സംശയിക്കുന്നുണ്ട്. അത്രയും കുറഞ്ഞ ദൂരം കണ്ട് അമ്പരന്ന് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബുക്കിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രദേശത്തെ നായ്ക്കളെ പേടിയായതു കൊണ്ടാണ് താൻ ഓല ബുക്ക് ചെയ്തതെന്ന് യുവതി വിശദീകരിക്കുന്നു.

ഡ്രൈവർ ചിരിച്ചുകൊണ്ട് ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് മടങ്ങുകയും ചെയ്തു. 19 രൂപയായിരുന്നു യാത്രാക്കൂലിയായി ആപ്പിൽ കാണിച്ചത്. യുവതി പണം നൽകി വീടിനടുത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതുവരെ 2.8 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പോസ്റ്റിന്റെ കമന്റ് ബോക്സ് ട്രോളുകളും രസകരമായ പ്രതികരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.


Full View


'ഒരു പെൺകുട്ടിക്ക് സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സഹായിച്ചതിന് നന്ദി സഹോദരാ" എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. മറ്റൊരാൾ പറഞ്ഞു, 'ഇൻജെക്ഷൻ എടുക്കുന്നതിനേക്കാൾ 19 രൂപ നൽകുന്നതാണ് നല്ലതെന്ന്. ഇതിലും രസകരമായിരുന്നു മറ്റൊരു കമന്റ് 'ഒരു നായ ലക്ഷ്യസ്ഥാനത്ത് അവളെ കാത്തിരിക്കുന്നത് സങ്കൽപ്പിക്കുക'. 

Tags:    

Similar News