മകളോട് മോശമായി പെരുമാറി യുവാവ്; പൊതുസ്ഥലത്ത് വച്ച് പരസ്യമായി ചെരിപ്പൂരി അടിച്ച് മാതാവ്; പോലീസ് കേസെടുത്തതോടെ യുവാവ് ഒളിവില്‍

Update: 2025-10-18 23:47 GMT

ഉത്തരാഖണ്ഡ്: മകളെ ഉപദ്രവിച്ചതായി ആരോപിച്ച യുവാവിനെ പൊതു സ്ഥലത്ത് നേരിട്ടു ചോദ്യംചെയ്ത് മാതാവ്. ചോദ്യം ചെയ്യുന്ന മാതാവ് പിന്നീട് ഇയാളെ ചെരുപ്പ്‌കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം ഉത്തരകാശി ജില്ലയിലാണ് നടന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെണ്‍കുട്ടിയോട് അനാചാരമായി പെരുമാറിയതിനെത്തുടര്‍ന്നാണ് അമ്മ നേരിട്ട് സ്ഥലത്തെത്തി യുവാവിനെ നേരിടുകയായിരുന്നു. പ്രദേശത്തെ ഒരു പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് യുവാവ് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ പുറത്തുവന്നതോടെ യുവാവിനെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു.

സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നതായിരുന്നുവെങ്കിലും, ദൃശ്യങ്ങള്‍ ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത്. സംഭവം പ്രചരിച്ചതോടെ യുവാവ് സ്ഥലംവിട്ടു ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കുന്നു. ഇയാളെ അന്വേഷിച്ച് കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News