യമുന നദിയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്നു; സ്പീഡ് ബോട്ടുകൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നതും സർക്കാർ ഇടപെടൽ

Update: 2025-11-22 04:34 GMT

ഡൽഹി: യമുനാ നദിയിൽ വിഷാംശമുള്ള വെളുത്ത പത വീണ്ടും അടിഞ്ഞുകൂടുന്നത് ആശങ്കയുയർത്തി. പതയുടെ ദൃശ്യങ്ങൾ ചർച്ചയായതിനെ തുടർന്ന്, സ്പീഡ് ബോട്ടുകൾ ഉപയോഗിച്ച് പത അലിയിച്ച് കളയാൻ സർക്കാർ ശ്രമം ആരംഭിച്ചു.

അതേസമയം, ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമായി. ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 362 രേഖപ്പെടുത്തിയതോടെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുകയാണ്. ഇതിനാൽ ഔട്ട്‌ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.

Tags:    

Similar News