വടിയില്‍ വെട്ടുകത്തി കെട്ടിവച്ച് ഉണ്ടാക്കിയത് നീളം കൂടിയ ആയുധം; പതിയിരുന്ന് കാല് മുട്ടിനെ ആദ്യം വെട്ടിയത് ഇര ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പിക്കുന്ന 'കരടി ബുദ്ധി'; നീളമുള്ള കൊടുവാളിന് കഴുത്തിന്റെ പിറകിലും ആഞ്ഞു വെട്ടി; സുധാകരന്റെ അമ്മയെ വെട്ടിയത് 12 തവണ; സൈക്കോയെ പോലെ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിക്കയറി; ചെന്താമര പതിയിരുന്നത് രാകി മൂര്‍ച്ച കൂട്ടിയ ആയുധവുമായി
പാലക്കാട്: നെന്മാറയില് സുധാകരനേയും അമ്മയേയും ചെന്താമര വെട്ടിയത് വടിയില്‍ വെട്ടുകത്തി(കൊടുവാള്) വെച്ച് കെട്ടിയ ശേഷം. ചെന്താമര വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കൊല്ലാനുറച്ചുള്ള നീക്കങ്ങളായിരുന്നു ചെന്താമര നടത്തിയിരുന്നത്. ഇയാളുടെ വീടിന്റെ അലമാരയില്‍ നിന്നും പോലീസ് വടിവാളും കണ്ടെത്തി. രാവിലെ പത്ത് മണിയോടെയായിരുന്നു നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം. സംഭവദിവസം സുധാകരന് സ്കൂട്ടറില്‍ വരുമ്പോള്‍ മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മീനാക്ഷിയേയും ഇയാള്‍ ആഞ്ഞ് വെട്ടി. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ശത്രുവിന്റെ അടുത്തെത്താതെ ദുര നിന്നും വെട്ടാനായിരുന്നു വടിയില്‍ വെട്ടുകത്തി കെട്ടിയത്. ഇതിലൂടെ ചെന്താമരയെ പ്രതിരോധിക്കാന്‍ സുധാകരന് കഴിയാത്ത അവസ്ഥയും വന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു.
നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തായി . സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായത്. വടിയില്‍ കെട്ടിയ വെട്ടുകത്തി കൊണ്ടുള്ള ആഞ്ഞു വെട്ടിലാണ് കഴുത്തിന്റെ പിറകില്‍ വലിയ മുറിവുണ്ടായത്. കാലിന്റെ മുട്ടിന് വെട്ടു കൊള്ളാന്‍ കാരണവും ആയുധത്തിന്റെ നീളക്കൂടുതലാണ്. വ്യക്തമായ പദ്ധതിയോടെയാണ് ഓരോ വെട്ടും ചെന്താമര വെട്ടിയതെന്നാണ് ഇതില്‍ തെളിയുന്നത്.
ഇരയെ കാല്‍മുട്ടിന് താഴെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് കരടിയുടെ തന്ത്രമാണ്. കാലുണ്ടെങ്കിലെ ഇര ഓടി രക്ഷപ്പെടൂവെന്ന തിരിച്ചറിവിലാണ് ഈ ആക്രമണം. ഇവിടെ സുധാകരനെതിരേയും ചെന്താമര ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. അതുകൊണ്ട് തന്നെ ചെന്താമരയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ പോലും സുധാകരന് കഴിഞ്ഞില്ല. മകന്റെ നിലവളി കേട്ടെത്തിയ അമ്മ ലക്ഷ്മിയേയും ക്രൂരമായി തന്നെ ചെന്തമാര ആക്രമിച്ചു. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഈ കൊലയ്ക്ക് ശേഷം ഇയാള്‍ നെല്ലിയാമ്പതി കാടുകയറിയെങ്കിലൂം ഉടന്‍ തന്നെ ഇയാള്‍ അറസ്റ്റിലായി. രണ്ട് മാസം മുന്‍പായിരുന്നു ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സുധാകാരനെ വകവരുത്തുമെന്ന് ചെന്താമര പറഞ്ഞിരുന്നു. സുധാകരന്റെ ഭാര്യയാണ് തന്റെ കുടുംബ പ്രശ്നത്തിന് കാരണമെന്ന് ജ്യോത്സ്യനാണ് ചെന്താമരയോട് പറഞ്ഞത്. ഇത് പൂര്‍ണ്ണമായും വിശ്വസിക്കുകയായിരുന്നു ചെന്താമര. ഇതിന്റെ പ്രതികാരമാണ് ആ കുടുംബത്തോട് തീര്‍ത്തത്.
പ്രതിയായ ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടില്‍ നിന്ന് മടങ്ങി. തിരുപ്പൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കൃത്യത്തിനുശേഷം പ്രതി ഒളിവില്‍ പോയെന്ന് കരുതുന്ന വനത്തിനുള്ളില്‍ ഇന്നും വ്യാപക തിരച്ചില്‍ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി നെല്ലിയാമ്പതി കാട്ടില്‍ തിരച്ചില്‍ നടത്തുന്നത്. മലയിലും വനത്തിനുള്ളിലും തിരയുന്നുണ്ട്. പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചും പരിശോധിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
ചെന്താമരയ്ക്കെതിരെ സുധാകരന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചെന്താമരയെ വിളിച്ചു വരുത്തി പോലീസ് ശാസിച്ചു. ഇനി നാട്ടില്‍ വരരുതെന്നു പറഞ്ഞു. ഡിസംബര്‍ 29 ന് ശേഷം പ്രതി നാട്ടിലേക്ക് വന്നത് അറിഞ്ഞില്ലെന്നാണ് പോലീസ് നിലപാട് വിശദീകരണം. നെന്മാറ സ്റ്റേഷന് പരിധിയിലേക്ക് ഇനി വരരുതെന്ന് അന്ന് തന്നെ പൊലീസ് പറഞ്ഞിരുന്നു. ഇനി അവിടേയ്ക്ക് പോകില്ലെന്ന് പ്രതി പറഞ്ഞിരുന്നുവെന്നും ഡിവൈഎസ്പി എന്‍ മുരളീധരന് കൂട്ടിച്ചേര്‍ത്തു. ചെന്താമരയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 2019ല്‍ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് അന്ധവിശ്വാസം മൂലമെന്ന് നാട്ടുകാര്‍ പറയുന്നു. ചെന്താമരയുടെ കുടുംബ ബന്ധം തകര്‍ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന് പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്.സജിതയെ കൂടാതെ അയല്പക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു. ഇന്നലെ ചെന്താമര കൊടുവാളിന്റെ മൂര്‍ച്ച കൂട്ടിയിരുന്നു. ചോദിച്ചപ്പോള്‍ എതിര്‍ക്കുന്നവരെ വെട്ടാനെന്ന് പറഞ്ഞവെന്ന് ബന്ധു പരമേശ്വരന് പറയുന്നു. കിട്ടുന്ന പണമെല്ലാം ചെന്താമര അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് ചെലവാക്കിയതെന്നാണ് വെളിപ്പെടുത്തല്‍.
നെന്മാറ ടൗണില്‍ കാത്തുനില്ക്കുന്ന മകള്‍ അനഘയെ കാണാനായി വീട്ടില്‍നിന്നു സ്കൂട്ടറില്‍ പുറത്തിറങ്ങവേയാണ് പതിയിരുന്ന ചെന്താമര കൈയിലുള്ള കൊടുവാള് ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് പുറത്തേക്കെത്തിയ ലക്ഷ്മിയെയും വകവരുത്തിയ ശേഷം ചെന്താമര ഒളിവില്‍പോകുകയായിരുന്നു. ക്ഷേമനിധി ബോര്‍ഡിലേക്കുള്ള രേഖകള്‍ തയാറാക്കുന്നതിനായി നെന്മാറ ടൗണില്‍ കാത്തിരിക്കുമ്പോഴാണ് സുധാകരന്റെ മകള്‍ അനഘ വിവരമറിയുന്നത്. തിരുപ്പൂരില്‍ ഡ്രൈവറായിരുന്ന സുധാകരന് വല്ലപ്പോഴുമാണ് വീട്ടില്‍ വരുന്നത്. വീട്ടില്‍ വരുന്ന സമയങ്ങളില്‍ എല്ലാം അയല്‍വാസിയായ ചെന്താമര ഭീഷണിപ്പെടുത്തുന്നതു പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ പൊലിസില്‍ മകള്‍ അനഘ നല്കിയ പരാതിയില്‍ കാര്യക്ഷമമായ നടപടികള്‍ ഇല്ലാത്തതാണ് സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും കൊലപാതകത്തില്‍ കലാശിച്ചത്.
പരാതി ലഭിച്ച സമയത്ത് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി നെന്മാറ പൊലിസ് ഇന്‍സ്പെക്ടര്‍ അമൃത സിംഹന് പറഞ്ഞു. താക്കീതില്‍ ഒതുക്കിയ പൊലിസ്, ചെന്താമരയെ വീണ്ടും ജയിലിലേക്കയച്ചിരുന്നെങ്കില്‍ തന്റെ അച്ഛനെ നഷ്ടമാകില്ലായിരുന്നുവെന്ന് മകള്‍ അനഘ കണ്ണീരോടെ പറഞ്ഞു. അനഘയും സഹോദരിയും മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ ബാക്കിയായിട്ടുള്ളത്.