കറങ്ങാൻ പോകാമെന്ന് പറഞ്ഞ് 'ബെസ്റ്റി'യെ വിളിച്ചുവരുത്തി; അതിനെന്താ..വരാലോ എന്ന് കൂട്ടുകാരി; തഞ്ചത്തിൽ മയക്കി ലോഡ്ജ് മുറിയിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി; കടുത്ത ട്രോമയിൽ പ്പെട്ട് പെണ്ണ്; നിരന്തരമായി ശല്യം ചെയ്യുന്നതിനിടെ സംഭവിച്ചത്; മുഴുവൻ ആൺസുഹൃത്തുക്കളും പിടിയിൽ
താനെ: സമൂഹത്തിൽ ഇപ്പോൾ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്.അതിന് സമാനമായ സംഭവമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നടന്നിരിക്കുന്നത്. കൂട്ടുകാരിയെ പീഡിപ്പിച്ച മുഴുവൻ സുഹൃത്തുക്കളും പിടിയിലായി. പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വന്തം കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം നടന്നത്. ചാന്ദ് ഖാന്‍ എന്ന 22 കാരനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വജ്രേശ്വരിയിലേക്ക് വിനോദയാത്ര പോകാം എന്ന് പറഞ്ഞ് 19 കാരിയായ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ലോഡ്ജില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.
പീഡന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചാന്ദ് ഖാന്‍ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്സാപ്പില്‍ അയച്ചു. തന്‍റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ക്രൂരമായ സംഭവം ഉണ്ടായിരുന്നത്. വിവരം പുറത്തുപറയാൻ പെണ്‍കുട്ടിക്ക് ധൈര്യമുണ്ടായിരുന്നില്ല.
സംഭവത്തിൽ ചാന്ദ് ഖാന്‍റെ സുഹൃത്തുക്കളായ ജമീര്‍ ഖാന്‍ (22), കവിത (20) എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ചാന്ദ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തി. പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്തെന്നും കോടതിയില്‍ ഹാജരാക്കിയെന്നും പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ദേവ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.