മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!

Update: 2025-05-27 16:23 GMT

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഡ്രൈവറും ക്ലീനർക്കുമെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. അഗളി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അഗളി ചിറ്റൂർ ആദിവാസി ഊരിലെ സിജു വേണു ആണ് ക്രൂര മർദനത്തിന് ഇരയായത്.

മർദ്ദനത്തിൽ യുവാവിന് ദേഹമാസകലം പരുക്കുണ്ടായിരുന്നു. മദ്യപിച്ച് വാഹനത്തിന് മുന്നിൽ വീണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സിജുവിന്റെ മുഖത്തും പുറത്തും കൈക്കും പരുക്കേറ്റു. യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടുണ്ട്. മദ്യപിച്ച് വാഹനം തകർത്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പോലീസ് പറയുന്നത്.

മദ്യപിച്ച് റോഡിൽ നിൽക്കുകയായിരുന്ന യുവാവ് ഇതുവഴി വന്ന വാഹനം തടഞ്ഞെന്നും പിന്നാലെ വാഹനത്തിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തെന്നും പിന്നാലെയാണ് മർദനമെന്നുമാണ് പോലീസ് പറയുന്നു. മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.

ഷോളയൂർ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. വാഹന ഉടമയുടെ പരാതിയിൽ അ​ഗളി പോലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ യുവാവിന്റെ പരാതിയിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്.

മെയ് 24-നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നാലെ പൊലീസ് സിജുവിന്റെ മൊഴിയെടുത്തു.

സിജു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഇവര്‍ ആരോപിക്കുന്നു. പിന്നാലെ വാഹന ഉടമയുടെ പരാതിയില്‍ സിജുവിനെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News