മാതാപിതാക്കൾ ന്യൂഇയർ ലഹരിയിൽ വൈബകാൻ പുറത്തുപോയി; വീട്ടിലെത്താൻ വൈകി; തനിച്ചായി നാലുവയസുകാരി; തക്കം നോക്കിയെത്തി അയൽവാസി; പാർട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ റൂമിൽ കണ്ടത് ഞെട്ടിപ്പിക്കുന്നത്; നാല് വയസുകാരിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി; പുതുവർഷ രാവിൽ മുംബൈയിലെ ഫ്ലാറ്റിൽ നടന്നത്!
മുംബൈ: പുതുവർഷ രാത്രിയിൽ മുംബൈയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂര ബലാത്സംഗ വാർത്തയാണ് പുറത്തുവരുന്നത്. പുതുവർഷ രാവിൽ പരിപാടികൾ ആസ്വദിക്കാൻ മാതാപിതാക്കൾ പുറത്തുപോയപ്പോൾ ആണ് സംഭവം നടന്നത്.
പിന്നാലെ ഇവർ വീടെത്താൻ വൈകി. പിന്നാലെ ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസി പോലീസ് പിടിയിൽ. മുംബൈയിലെ കിഴക്കൻ മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
വീട്ടിൽ നാല് വയസുകാരി തനിച്ചാണെന്ന് മനസിലായ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനാണ് നാല് വയസുകാരിയോട് ക്രൂരത കാണിച്ചത്. ബുധനാഴ്ചയാണ് 28കാരനെ 4 വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. ചൊവ്വാഴ്ച രാത്രി 4 വയസുകാരിയുടെ മാതാപിതാക്കൾ വീട്ടിലെത്താൻ വൈകിയിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലായ 28കാരനായ അയൽവാസി കുട്ടിയുടെ വിവരം തിരക്കാനെന്ന രീതിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തി. വൈകുന്നേരം 7.30ഓടെയായിരുന്നു ഇത്.
ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയോട് തന്റെ വീട്ടിലെ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാമെന്ന് പ്രലോഭിച്ച് അയൽ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ഇയാളുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല. ഇവിടെ വച്ച് 28കാരൻ നാല് വയസുകാരിയെ വളരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
അതിക്രമത്തിന് പിന്നാലെ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞില്ലെങ്കിലും ശരീരത്തിലെ പരിക്കുകളിലെ വേദന മൂലം ബഹളം വച്ചു.
പിന്നാലെ കുട്ടിയെ നിരീക്ഷിച്ചപ്പോൾ അസ്വാഭാവികത തോന്നിയ അമ്മ വിവരങ്ങൾ തെരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. സംഭവം മനസിലായ മാതാപിതാക്കൾ യുവാവിനെ തടഞ്ഞുവച്ച ശേഷം പോലീസിനെ വിളിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായതിന് പിന്നാലെ പീഡനം നടന്നതായി വ്യക്തമായി. ഇതിന് പിന്നാലെയാണ് യുവാവിനെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.