ഇരുട്ട് മുറിയിൽ കയറ്റി കമ്പും വടിയും കൊണ്ട് അടിച്ചുനുറുക്കി; വെറുതെ വിടൂ...ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും നിർത്താതെ അടി; ഉടുതുണി പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തി ആൾക്കൂട്ടം; അസമയത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയ 56-കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കാരണം കേട്ട് പോലീസിന് ഞെട്ടൽ

Update: 2025-10-27 06:57 GMT

ചക്രധർപൂർ: ജാർഖണ്ഡിലെ ചക്രധർപൂർ മേഖലയിൽ മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് 56കാരൻ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ, പ്രതിയെ നഗ്നനാക്കി ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതിന് പിന്നാലെ മർദ്ദനത്തിൽ അവശനായ ഇയാൾ മരണപ്പെടുകയായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട്, യുവാവിനെ മർദ്ദിച്ച രണ്ട് സ്ത്രീകളടക്കം ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ 56കാരൻ പീഡിപ്പിച്ചെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയ സ്ത്രീകളാണ് തുടക്കത്തിൽ ഇയാളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന്, ചെരിപ്പ് മാല അണിയിച്ച് നഗ്നനാക്കി പശ്ചിമ സിംഗ്ഭൂമിലെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന് മുൻപ് തന്നെ ഇയാൾ വലിയ രീതിയിലുള്ള ശാരീരിക ഉപദ്രവത്തിന് ഇരയായിട്ടുണ്ട്.

ദേവാംബിർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ശുചിമുറി ഉപയോഗിക്കാനായി വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയപ്പോഴാണ് 56കാരൻ അസമയത്ത് കണ്ടത്. അപ്രതീക്ഷിതമായി പുറത്തിറങ്ങിയ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചുവെന്ന് ഗ്രാമത്തിലെ ഒരാൾ ആരോപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ആൾക്കൂട്ടം ഇയാളെ വളയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. ഒരു മുറിയിലിട്ട് വടികളും കമ്പുകളും ഉപയോഗിച്ച് മണിക്കൂറുകളോളം മർദ്ദനം തുടർന്നെ ന്നും സൂചനയുണ്ട്.

ശനിയാഴ്ച രാവിലെയോടെയാണ് സംഭവമറിഞ്ഞ പൊലീസ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. 56കാരൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ വീട്ടുകാരും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

ഈ സംഭവം പ്രദേശത്ത് വലിയ തോതിലുള്ള ആശങ്കയും പ്രതിഷേധവുമാണ് ഉയർത്തിയിരിക്കുന്നത്. നിയമ നടപടികൾ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ, പീഡനാരോപണത്തെ തുടർന്നുള്ള ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News