റിട്ടയേർഡ് പ്രിൻസിപ്പലിനെ കണ്ടതും മനസ്സിലുദിച്ച അതിമോഹം; ആളെയും പോകുന്ന സ്ഥലങ്ങളും എല്ലാം കിറുകൃത്യമായി നോക്കിവെച്ചു; രണ്ടും കല്പിച്ച് അർദ്ധരാത്രി വീട്ടിലേക്ക് കടന്നുവന്ന് ദമ്പതികളുടെ അതിക്രമം; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്

Update: 2025-12-31 15:06 GMT

മംഗളൂരു: പുത്തൂരിൽ 84 വയസ്സുകാരനായ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ മോഷണശ്രമവും ആക്രമണവും നടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പോലീസ് പിടികൂടിയത്. ഡിസംബർ 17-ന് അർദ്ധരാത്രിയായിരുന്നു സംഭവം.

റിട്ടയേർഡ് പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിലാണ് അക്രമികൾ അതിക്രമിച്ചു കയറിയത്. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ രണ്ട് അജ്ഞാതർ വീടിന്റെ പിൻവാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പിടിവലിക്കിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു.

ബഹളം കേട്ട് ഭയന്ന അക്രമികൾ സാധനങ്ങളൊന്നും മോഷ്ടിക്കാതെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർത്തിക് റാവുവും ഭാര്യ സ്വാതി റാവുവുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.

Tags:    

Similar News