എനിക്ക്..മെസ‍ഞ്ചർ വഴി നമ്പർ കിട്ടിയതാ..; അതുകൊണ്ട് ഞാൻ വീഡിയോ അയച്ചു; മറുപടി പറഞ്ഞ് കട്ടാക്കി വിരുതൻ; രാവിലെ മൊബൈൽ ഓണാക്കിയ 40-കാരി പതറി; ഇൻബോക്സ് നിറയെ അശ്ലീല ദൃശ്യങ്ങൾ; അന്വേഷണത്തിൽ 23-കാരനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!

Update: 2025-05-14 15:35 GMT

പത്തനംതിട്ട: രാവിലെ മൊബൈൽ ഫോൺ ഓണാക്കിയ വീട്ടമ്മ ഒരു നിമിഷം പതറിപ്പോയി. ഫോണിലെ കാഴ്ച കണ്ട് ബന്ധുക്കളെ അടക്കം വിവരം അറിയിച്ചു. ഒടുവിൽ കേസിൽ കുടുങ്ങിയത് 23-കാരൻ. 40-കാരിയുടെ വാട്സാപ്പിലൂടെ പ്രതി 140 ൽ അധികം അശ്ലീല ദൃശ്യങ്ങളാണ് അയച്ചത്. ഏനാത്താണ് സംഭവം നടന്നത്. വീട്ടമ്മയുടെ ഫോണിലേക്ക് യുവാവ് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ചതായി പോലീസ് പറഞ്ഞു.

കേസിൽ ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് വലയിൽ കുരുങ്ങിയത്. വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് പാതിരാത്രി 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളുമാണ് അയച്ചത്. പിറ്റേന്ന് രാവിലെ ഓടെയാണ് വീട്ടമ്മ സന്ദേശം ശ്രദ്ധിക്കുന്നത്. ഉടനെ തന്നെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുകയും. അയച്ച ആളുടെ ഫോൺ നമ്പരിലേക്ക് വിളിക്കുകയും ചെയ്തു.

തനിക്ക് മെസെഞ്ചറിൽ വീട്ടമ്മയുടെ ഫോൺ നമ്പറും ഒരു മെസേജും ആരോ ഇട്ടുകൊടുത്തെന്നും, തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നുമാണ് ഇയാൾ മറുപടി നൽകിയത്. പിന്നാലെ ഫോൺ കട്ടാക്കുകയും ചെയ്തു. തന്റെ ഫോൺ നമ്പർ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് വീട്ടമ്മ ഏനാത്ത് പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ് സിപിഓ ഷൈൻ കുമാർ മൊഴിരേഖപ്പെടുത്തി, ബിഎൻഎസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പൊലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകം കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിക്കായി അന്വേഷണം ഉർജ്ജിതമാക്കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News