ബന്ധുവായ പതിനാറുകാരിയെ ഹൈക്കോടതി അഭിഭാഷകന് കാഴ്ച വച്ചു; പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനവും ലൈംഗിക വൈകൃതവും; അതിജീവിതയുടെ അടുത്ത ബന്ധുവായ യുവതി അറസ്റ്റില്‍; അഭിഭാഷകന്‍ നൗഷാദ് ഒളിവില്‍
ബന്ധുവായ പതിനാറുകാരിയെ ഹൈക്കോടതി അഭിഭാഷകന് കാഴ്ച വച്ചു
പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അതിജീവിതയുടെ ബന്ധുവായ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍. കോന്നി സ്വദേശിനിയായ 41 കാരിയെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷന്‍ നൗഷാദ് (46) ഒളിവിലാണ്.
അഭിഭാഷകന്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് മദ്യം കൊടുത്ത് മയക്കി ക്രൂരമായ ബലാല്‍സംഗത്തിന് പലതവണ വിധേയയാക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മാതാവിന്റെ സാമീപ്യമില്ലാത്ത കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുള്ള യുവതി അഭിഭാഷകന് ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയയാക്കിക്കൊടുക്കുകയാണ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 10 ന് കോഴഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു കുട്ടിയെ ലൈംഗിക വൈകൃതങ്ങള്‍ക്കും പീഡനത്തിനും ഇരയാക്കിയത്. കഠിനമായ ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയതു കാരണം കുട്ടിക്ക് രക്തസ്രാവവുമുണ്ടായി. ഈവര്‍ഷം ജൂണ്‍ വരെ പലതരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ ഇയാള്‍ തുടര്‍ന്നു. ശരീരഭാഗങ്ങള്‍ കടിച്ചുമുറിച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയ പ്രതി കുമ്പഴയിലെ ഹോട്ടലില്‍ വച്ചും പലതവണ പീഡിപ്പിച്ചു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ ബന്ധുവായ യുവതിയാണ്.
പ്ലസ് വണ്‍ വെക്കേഷന്‍ കാലയളവില്‍ എറണാകുളത്ത് എത്തിച്ചും അഭിഭാഷകന്‍ കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നും അതുവച്ച് അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനത്തിന് ഒത്താശ ചെയ്തതിന് യുവതി പ്രതിഫലവും കൈപ്പറ്റിയിരുന്നു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നും വിവരം കിട്ടിയത് പ്രകാരം കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെയെത്തി വനിതാ പോലീസ് വിശദമായ മൊഴിയെടുത്തു. തുടര്‍ന്ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം പീഡനം നടന്നത് ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് കൈമാറി. ആറന്മുള പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ നിന്നും വിക്ടിം ലെയ്സ്ണ്‍ ഓഫീസറെ നിയമിക്കുകയും കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തു. വൈദ്യപരിശോധന നടത്തി ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കുകയും, കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് സംഭവസ്ഥലങ്ങളില്‍ എത്തി അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചു. പീഡനം നടന്ന സ്ഥലങ്ങളിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ പ്രതികള്‍ അവിടങ്ങളില്‍ എത്തിച്ചത് ബോധ്യപ്പെട്ടു. '
ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാംപ്രതിയെ കായംകുളം മൂന്നാം കുറ്റിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ലൈംഗികപീഡനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത ഇവര്‍ ഇതിനായി പ്രതിഫലം പലതവണ കൈപ്പറ്റുകയും ചെയ്തതായി വ്യക്തമായി. പീഡനം അറിഞ്ഞിട്ടും കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പ്രതി ആരെയും അറിയിക്കാതെ മറച്ചുവക്കുകയും, നിയമപരമായ ബോധമുള്ള ഒന്നാം പ്രതിക്ക് പീഡനങ്ങള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തതായും വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.