'ഇതെല്ലാം ഒരു റീസണാ..'; ഭർത്താവ് 'പൊട്ട്' വാങ്ങിനൽകുന്നില്ല; സ്നേഹം കുറഞ്ഞുതുടങ്ങി..ഇപ്പോ അകറ്റി നിർത്തുന്നു; ഇഷ്ടപ്പെട്ട പൊട്ടിന്റെ പേരിൽ വീട്ടിൽ നിരന്തര പ്രശ്‌നം; ഭർത്താവുമായി വഴക്കിട്ട് നവവധു ഇറങ്ങിപ്പോയി; വിവാഹമോചനം വേണമെന്നും വാശി; യുപി യിൽ നടന്നത്!

Update: 2025-02-04 14:07 GMT
ഇതെല്ലാം ഒരു റീസണാ..; ഭർത്താവ് പൊട്ട് വാങ്ങിനൽകുന്നില്ല; സ്നേഹം കുറഞ്ഞുതുടങ്ങി..ഇപ്പോ അകറ്റി നിർത്തുന്നു; ഇഷ്ടപ്പെട്ട പൊട്ടിന്റെ പേരിൽ വീട്ടിൽ നിരന്തര പ്രശ്‌നം; ഭർത്താവുമായി വഴക്കിട്ട് നവവധു ഇറങ്ങിപ്പോയി; വിവാഹമോചനം വേണമെന്നും വാശി; യുപി യിൽ നടന്നത്!
  • whatsapp icon

ലഖ്നോ: സ്ത്രീയും പുരുഷനും വിവാഹം എന്ന മംഗളകർമ്മത്തിലൂടെ ഒരുമിക്കുമ്പോൾ പുതിയ ജീവിതത്തിനെപ്പറ്റി അവർ മുൻകൂട്ടി തീരുമാനങ്ങൾ എടുത്താണ് പ്രവേശിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യനാളൊക്കെ നല്ല ഒത്തുരുമയിലും സന്തോഷത്തിലും നീങ്ങുമ്പോൾ പിന്നീട് ചില തർക്കങ്ങളും നവജീവിതത്തിൽ ഉണ്ടാകാം. അതെല്ലാം പരിഹരിച്ച് മുൻപോട്ട് പോകുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് അങ്ങ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. നിസ്സാരമൊരു പൊട്ടിന്റെ പേരിൽ തുടങ്ങിയ തർക്കമാണ് ഇപ്പോൾ വിവാഹമോചനത്തിൽ എത്തി നിൽക്കുന്നത്. അതും കല്യാണം കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നിരിക്കുന്നത്. ഭർത്താവ് വ്യത്യസ്തമായ പൊട്ടുകൾ വാങ്ങിനൽകാത്തതിനെ തുടർന്ന് നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വാർത്ത.

ദിവസവും വ്യത്യസ്തമായ പൊട്ട് തൊടാൻ താൽപര്യമുള്ളയാളായിരുന്നു നവവധു. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ഭർത്താവ് ഭാര്യയുടെ ഇഷ്ടപ്രകാരമുള്ള പൊട്ടുകൾ വാങ്ങിനൽകിയിരുന്നു. എന്നാൽ, പിന്നീട് പൊട്ടുകളുടെ എണ്ണം കുറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയായിരുന്നു. വഴക്കിനൊടുവിൽ ഭർത്താവിന്‍റെ വീട്ടിൽ നിന്നിറങ്ങിയ നവവധു സ്വന്തം വീട്ടിലേക്ക് പോയി. ആറ് മാസമായി വധു സ്വന്തം വീട്ടിലാണ്. ഇതിന് പിന്നാലെ വിവാഹമോചനം വേണമെന്ന ആവശ്യത്തിലുമെത്തി. തുടർന്നാണ് വിഷയം പോലീസിന്റെ മുന്നിൽ എത്തിയത്.

പോലീസുകാർ ദമ്പതികളെ ഫാമിലി കൗൺസലിങ്ങിന് അയക്കുകയായിരുന്നു. ഡോ. അമിത് ഗൗഡിന്‍റെ കൗൺസലിങ് സെന്‍ററിലാണ് ഇരുവരുമെത്തിയത്. പൊട്ടിനെ ചൊല്ലിയുള്ള വഴക്കിന്‍റെ വിവരങ്ങൾ ദമ്പതികളുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കാതെ ഡോക്ടറാണ് പുറത്തറിയിച്ചത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട്, ആഴ്ചയിൽ ഏഴ് പൊട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭർത്താവ് നിബന്ധന വെക്കുകയായിരുന്നു.

പക്ഷെ, ഭാര്യയാവട്ടെ 35 പൊട്ട് വരെ ആഴ്ചയിൽ തൊടും. വീട്ടുജോലികളും മറ്റും കാരണം പൊട്ടുകൾ നെറ്റിയിൽ നിന്ന് നഷ്ടപ്പെടുന്നുവെന്നാണ് ഭാര്യയുടെ വാദം. പൊട്ടുകൾക്ക് നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ വലിയ വഴക്കായത്. ഡോക്ടറുടെ കൗൺസലിങ്ങിലൂടെ ഇരുവരെയും ഇപ്പോൾ സമാധാനിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞ് അയച്ചിരിക്കുകയാണ്.

Tags:    

Similar News