പാങ്ങോട് സൈനിക ക്യാമ്പിലെ താല്‍കാലിക ജീവനക്കാരി; ബാഗില്‍ വസ്ത്രങ്ങളും എടുത്ത് പുലര്‍ച്ചെ ഇറങ്ങിയത് കൈരളി ടിവിയിലെ കാമുകനുമായി നാടുവിടാന്‍; വാക്കു തര്‍ക്കം അടിപടിയായി; കത്തിയുമായി ലോഡ്ജ് മുറി എടുത്ത കുമാരന്‍ എല്ലാം നിശ്ചയിച്ചുറപ്പിച്ച് എത്തിയെന്നും നിഗമനം; ആശയെ ചവിട്ടി അവശയാക്കിയ ശേഷം കഴുത്തറത്തു കൊന്നു; പിന്നെ ആത്മഹത്യ; മല്‍പ്പിടുത്തം എന്തിന് ?
തിരുവനന്തപുരം: തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെയും മധ്യവയസ്‌കനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പേയാട് സ്വദേശികളായ സി. കുമാരന്‍ (51), ആശ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയെ കഴുത്തറുത്ത് കൊന്നശേഷം കുമാരന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് ഡിസിപി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. വ്യക്തമായ ഗൂഡാലോചന സംഭവത്തിലുണ്ട്. ആശയെ കൊലപ്പെടുത്താന്‍ കുമാരന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. കത്തി കരുതിയത് ഇതിന് വേണ്ടിയാണെന്നാണ് സൂചന.
കൈരളി ടിവിയിലെ ജീവനക്കാരനാണ് സി. കുമാരന്‍. പാങ്ങോട് സൈനിക ക്യാമ്പില്‍ താത്കാലിക ജീവനക്കാരിയാണ് ആശ. ആശയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് കഴിഞ്ഞദിവസം പോലീസിന് പരാതി നല്‍കിയിരുന്നു. കുമാരന്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു. ശനിയാഴ്ച രാവിലെയാണ് ആശ ഇവിടേക്ക് എത്തിയത്. ഇരുവരെയും പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. കുമാരന് വിവാഹ മോചിതനാണ്. അതിന് ശേഷം ആശയുമായി അടുത്തുവെന്നാണ് നിഗമനം.
പോലീസ് എത്തി മുറിയുടെ കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ആശയുടെ മൃതദേഹം. അതേസമയം, കുമാരന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു. മുറിയില്‍ നിന്ന് കൊലക്കുപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്. ആശയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. മുറിയില്‍ മല്‍പ്പിടുത്തം നടന്നതായി വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം മുറിക്കുള്ളില്‍ വിശദമായ പരിശോധന നടത്തി.
മരണകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടെലിവിഷന്‍ ചാനലില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായ സി കുമാരന് രണ്ടുദിവസം മുമ്പാണ് തമ്പാനൂര്‍ ബസ്റ്റാന്‍ഡിനെ സമീപത്തെ ടൂറിസ്റ്റ് ഫോമില്‍ മുറിയെടുത്തത്. രാവിലെ മുറി വൃത്തിയാക്കുന്നതിനായി ജീവനക്കാര്‍ പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ ജീവനക്കാര്‍ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കട്ടിലിന് സമീപത്താണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. കുമാരനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുമാരന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ അടിയുണ്ടായെന്നാണ് പൊലീസ് നിഗമനം. ആശയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് സംഘം മുറിക്കുള്ളില്‍ വിശദമായ പരിശോധന നടത്തി. വിശദമായ അന്വേഷണത്തിലൂടെയെ കൊലപാതക കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
രണ്ടു പേരുടെയും നിരവധി വസ്ത്രങ്ങളങ്ങിയ ബാഗുകളും മുറിയിലുണ്ടായിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് കുമാരനൊപ്പം ജീവിക്കാനാണ് ആശ വന്നതെന്നാണ് സൂചന. അതുകൊണ്ടാണ് ബാഗുമായി എത്തിയതെന്നാണ് സൂചന. വിവാഹമോചിതനായതിനുശേഷമാണ് കുമാരന്‍ ആശയുമായി അടുപ്പത്തിലായത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് ആശ. ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്താറുള്ള ആശയെ രാത്രിയായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന ഭര്‍ത്താവ് വിളപ്പില്‍ശാല പൊലീസിന് പരാതി നല്‍കിയത്. അതിരാവിലെ അഞ്ചു മണി മുതല്‍ ആശയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.