തെരുവുനായ്ക്കൾ കൂട്ടം കൂടി നിന്ന് ഭക്ഷിക്കുന്നത് ശ്രദ്ധിച്ചു; കാഴ്ച്ചയിൽ ഒരു മനുഷ്യരൂപം; നാട്ടുകാർ അടുത്തെത്തി നോക്കിയപ്പോൾ തലകറങ്ങി; നവജാതശിശുവിന്റെ മൃതദേഹം നായകൾ കടിച്ചുവലിക്കുന്നു; 'തല' പാതിയും ഭക്ഷിച്ചു; പലരും മുഖം തിരിച്ചു നടന്നു; അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ; ദയനീയ സംഭവം യുപി യിൽ!

Update: 2025-02-12 15:33 GMT

ലളിത്പുര്‍: നവജാതശിശുവിന്റെ ശരീരം തെരുവുനായകൾ കടിച്ചുപറിച്ചു. ഉത്തർപ്രദേശിലാണ് ഈ ദയനീയ സംഭവം നടന്നത്. ലളിത്പുര്‍ മെഡിക്കല്‍ കോളേജ് പരിസരത്താണ് തെരുവുനായ്ക്കൾ നവജാത ശിശുവിന്റെ ശരീരം പാതിയും ഭക്ഷിച്ചത്. കാഴ്ച്ചയിൽ ഒരു മനുഷ്യരൂപം പോലെ തോന്നിപ്പിച്ചു അപ്പോൾ തന്നെ സമീപത്ത് ഉണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് കുഞ്ഞിന്റെ മൃതദേഹമെന്ന് മനസിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.

ഉത്തര്‍പ്രദേശിലെ ലളിത് പുരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാഴ്ച കണ്ടവര്‍ തെരുവ് നായകളെ ഓടിച്ചപ്പോഴേക്കും ശരീരം ഭാഗികമായി നായകള്‍ ഭക്ഷിച്ചിരുന്നു. ചൊവ്വാഴ്ച ലളിത്പുര്‍ മെഡിക്കല്‍ കോളേജിലാണ് സഭവം.

അതേസമയം നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. കുടുംബത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണമായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഫെബ്രുവരി ഒമ്പതിനാണ് ലളിത്പുര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുട്ടി ജനിച്ചത്. ആവശ്യമായ ശരീരഭാരം ഇല്ലാതിരുന്ന കുട്ടിയെ അസുഖങ്ങള്‍ കാരണം സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേക്ക് (എസ്എന്‍സിയു)മാറ്റിയിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ജന്മനാ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. മീനാക്ഷി സിങ് പറഞ്ഞു. കുട്ടിയുടെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു ഭാരം. എസ്എന്‍സിയുവിലേക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടി അന്ന് വൈകുന്നേരത്തോടെ മരിച്ചു. മൃതശരീരം കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും കുട്ടിയുടെ അമ്മായി മൃതശരീരം ഒപ്പിട്ടുവാങ്ങിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതശരീരം തെരുവുനായ്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. കുട്ടിയുടെ തലയില്ലാത്ത ശരീരം മാത്രമാണ് ബാക്കിയായത്. കുട്ടിയുടെ ബന്ധുക്കള്‍ ശരീരം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്ന് അധികൃതര്‍ ആരോപിക്കുന്നു. ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് കുഞ്ഞിനെ തിരിച്ചറിയാനായതെന്നും അവർ വ്യക്തമാക്കി. ആശുപത്രി പരിസരത്ത് നടന്ന സംഭവത്തിൽ ഇപ്പോഴും ആളുകൾ വലിയ ഞെട്ടലിലാണ്.

Tags:    

Similar News