ശ്രീതുവിന്റെ 'രണ്ടാം ഭര്‍ത്താവ്' ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനോ? ലിവിംഗ് ടുഗദറുകാരനെതിരെ പുതിയെ വെളിപ്പെടുത്തലുമായി ശഖുംമുഖം ദേവീദാസന്‍; തനിക്കെതിരെ പ്രചരണം നടത്തുന്നവര്‍ അനുഭവിക്കുമെന്നും മുന്നറിയിപ്പ്; ജ്യോത്സ്യനെ കള്ളനാക്കാന്‍ ശ്രമിച്ച പോലീസ് ലക്ഷ്യമെന്ത്? ബാലരാമപുരത്ത് ഇനിയും ഒന്നിനും ഉത്തരമില്ല
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊന്ന കേസില്‍ വിവാദത്തിലായ അമ്മ ശ്രീതുവിന്റെ രണ്ടാം ഭര്‍ത്താവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനോ? വിവാദത്തില്‍ പെട്ട ജ്യോതിഷി ശംഖുമുഖം ദേവീദാസന്റെ ഇന്നത്തെ പത്ര സമ്മേളനത്തിലാണ് ഈ പരമാര്‍ശമുണ്ടായത്. കുറച്ചു നാള്‍ മുമ്പ് തന്നെ ശ്രീതുവും മറ്റൊരാളും കാണാന്‍ വന്നെന്നു കൂടെ വന്നയാളെ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയെന്നും ദേവീദാസ് വീണ്ടും ആരോപിച്ചു. തനിക്കും ഭര്‍ത്താവിനും ദേവസ്വം ബോര്‍ഡിലാണ് ജോലിയെന്ന് ശ്രീതു പറഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയില്ലെന്നും ശ്രീതു പറഞ്ഞതായി നേരത്തെ ജ്യോതിഷി വെളിപ്പെടുത്തി. ഇതോടെ ലിവിംഗ് ടുഗദറുകാരനാണ് കൂടെയുണ്ടായിരുന്നതെന്ന സംശയം ഉയര്‍ന്നു. ഇയാളെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരനെന്ന് ശ്രീതു പരിചയപ്പെടുത്തിയതെന്ന് ജ്യോതിഷി ഇന്ന് പറഞ്ഞ്. മുമ്പ് ദേവസ്വം ബോര്‍ഡിലെ ജോലികാര്യം ജ്യോതിഷി പറഞ്ഞിരുന്നില്ല. ബാലരാമപുരത്ത് പല നിര്‍ണ്ണായ ചോദ്യങ്ങള്‍ക്കും പോലീസിന് ഉത്തരമില്ല. ഇതിനിടെയാണ് ശഖുംമുഖം ദേവീദാസന്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ബാലരാമപുരത്ത് ദേവേന്ദുവെന്ന രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശ പ്രകാരം അല്ലെന്നും ശംഖുമുഖം ദേവീദാസന്‍ പറഞ്ഞു. വാഹനവും വീടും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 36 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടോയെന്ന് പോലീസ് ചോദിച്ചു. ഇക്കാര്യം ഞാന്‍ നിഷേധിച്ചു. തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും പറഞ്ഞു. ഫോണില്‍ ഭീഷണിപ്പെടുത്തി എന്നതാണ് എനിക്കെതിരെയുള്ള മറ്റൊരു ആരോപണം. തെളിവുകള്‍ പരിശോധിക്കാനായി ഫോണുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. 36 ലക്ഷം ഞാന്‍ തട്ടിയെന്ന് അവര്‍ പരാതി കൊടുത്തതിന്റെ കാരണം എനിക്ക് അറിയില്ല. ബ്ലാക്ക് മെയില്‍ ആയിരുന്നോ ഉദ്ദേശമെന്ന സംശയം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ദേവീദാസന്‍ പറയുന്നു.
ചോദ്യം ചെയ്യാന്‍ വരാമെന്ന് അറിയിച്ചിട്ടും പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളനായി പോലീസ് തന്നെ ചിത്രീകരിച്ചു. ഹരികുമാര്‍ എന്റെയടുത്ത് ജോലി ചെയ്തിരുന്നപ്പോള്‍ അവന്റെ ശമ്പളം വാങ്ങാന്‍ അമ്മയും സഹോദരിയും മാസത്തിലൊരിക്കല്‍ വരുമായിരുന്നു. മൂന്ന് മാസം അയാള്‍ എന്റെയടുത്ത് ജോലി ചെയ്തു. പിന്നീട് അയാളെ ഞാന്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. ചിലര്‍ ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുകയാണ്. മാധ്യമങ്ങള്‍ എനിക്കെതിരെ വ്യക്തിഹത്യ നടത്തി. കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും മാധ്യമങ്ങള്‍ വേട്ട നടത്തുന്നു. ഇനിയും വ്യക്തിഹത്യ തുടര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവീദാസന്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമൊന്നുമില്ലെന്ന് ദേവീദാസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ അനുഭവിക്കുമെന്നും ജ്യോത്സ്യന്‍ പറഞ്ഞു വച്ചു.
ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും മാധ്യമങ്ങള്‍ വേട്ട നടത്തുന്നു. മാധ്യമങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തി.പൊലീസ് തന്നെ ബലമായി പിടിച്ചു കൊണ്ടു പോകുകയാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളനായി തന്നെ പൊലീസ് ചിത്രീകരിച്ചുവെന്നും ദേവീദാസന്‍ ആരോപിച്ചു. തെളിവുകള്‍ പരിശോധിക്കാന്‍ ഫോണുകള്‍ പൊലീസിന് ദേവീദാസ് നല്‍കി. എന്നാല്‍ ദേവീദാസന് പണം നല്‍കിയെന്ന മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ശ്രീതു. പൊലീസിന്റെ ചോദ്യംചെയ്യലിലും ശ്രീതു ഇക്കാര്യം നിരന്തരമായി ആവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
ജനുവരി 30 വ്യാഴാഴ്ചയാണ് കാണാതായ രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ സമീപത്തെ കിണറ്റില്‍നിന്ന് കണ്ടെത്തിയത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്. അതിനിടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ അമ്മ ശ്രീതുവും അറസ്റ്റിലായി. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരിയുടെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് സാമ്പത്തിക തട്ടിപ്പ് കേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ഷിജു എന്ന വ്യക്തിക്ക് ദേവസ്വം ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസര്‍ ജോലിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി പത്ത് ലക്ഷം രൂപയാണ് കൈക്കലാക്കിയത്. നിലവില്‍ പത്ത് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം മുഴുവന്‍ വീട് നിര്‍മിച്ച് നല്‍കുന്നതിനായി ജോത്സ്യനായ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് പ്രദേശത്തെ ഒരു സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പെടെ ശ്രീതുവിന്റെ തട്ടിപ്പിന് ഇരയായി. ഇവരില്‍ ചിലര്‍ പൊലീസില്‍ യുവതിക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. ദേവീദാസനും ശ്രീതുവിനെതിരെ മോഴി നല്‍കിയിട്ടുണ്ട്. ആറ് മാസം മുമ്പാണ് അവസാനമായി ശ്രീതുവിനെ കണ്ടതെന്നും അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെ രണ്ടാം ഭര്‍ത്താവെന്നാണ് തനിക്ക് പരിചയപ്പെടുത്തിയതെന്ന് ദേവീദാസന്‍ പൊലീസിനോട് പറഞ്ഞു.
ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ജോത്സ്യനോട് ശ്രീതു പറഞ്ഞത്. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസന്‍ മൊഴി നല്‍കി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.