സ്‌കൂള്‍ ചെലവിന് എന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്നും യുവതി ആദ്യം വാങ്ങിയത് 2 ലക്ഷം രൂപ; പണം തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂളിന്റെ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ശ്രീദേവി നല്‍കിയത് ചുംബനം; വീഡിയോയും ചാറ്റും പുറത്ത് വിടുമെന്ന് ഭീഷണി; പോലീസില്‍ പരാതി നല്‍കിയതോടെ കുടുങ്ങി
ബെംഗളൂരു: വിദ്യാര്‍ത്ഥിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ നടത്തുന്ന ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗര്‍ മോര്‍ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ ട്രേഡര്‍ രാകേഷ് വൈഷ്ണവ്, ഭാര്യക്കും മൂന്ന് മക്കളുമൊത്ത് ബെംഗളൂരുവില്‍ താമസിക്കുകയാണ്. 2023ല്‍ മകളുടെ അഡ്മിഷനെത്തുടര്‍ന്ന് രാകേഷും ശ്രീദേവിയും പരിചയപ്പെടുകയും അടുത്ത ബന്ധത്തിലാവുകയും ചെയ്തു. സ്‌കൂള്‍ ചെലവിനായി ശ്രീദേവി രാകേഷില്‍ നിന്ന് 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെങ്കിലും, തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഹണിട്രാപ്പ് ഒരുക്കുകയായിരുന്നു.
2024 ജനുവരിയില്‍ രാകേഷ് പണം തിരികെ ചോദിച്ചപ്പോള്‍, സ്‌കൂളിന്റെ പങ്കാളിയാക്കാമെന്ന് ശ്രീദേവി വാഗ്ദാനം ചെയ്തു. ചാറ്റിംഗ് തുടരാന്‍ പ്രത്യേക ഫോണും സിം കാര്‍ഡും വാങ്ങിയ രാകേഷ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍, ശ്രീദേവി അയാളെ വീട്ടിലേക്ക് വിളിച്ച് ചുംബിക്കുകയും വീണ്ടും 50,000 വാങ്ങുകയും ചെയ്തു.
രാകേഷ് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ, 15 ലക്ഷം രൂപ നല്‍കണമെന്ന ആവശ്യവുമായി ശ്രീദേവിയും കൂട്ടാളികളും രംഗത്തെത്തി. മാര്‍ച്ച് 12ന്, രാകേഷിന്റെ ഭാര്യയെ വിളിച്ച് കുട്ടികളുടെ ടിസി വാങ്ങാനായി സ്‌കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിലെത്തിയ രാകേഷിനെ കൂട്ടാളികളുമായി ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും, സ്വകാര്യ ബന്ധത്തെപ്പറ്റി പുറത്തുവിടാതിരിക്കാനായി ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
സംഘം രാകേഷിനെ കാറില്‍ കയറ്റി രാജാജിനഗര്‍, മഹാലക്ഷ്മി ലേഔട്ട്, ഗൊരഗുണ്ടെപാളയ എന്നിവിടങ്ങളിലെത്തിച്ച് പണത്തിനായി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ ?20 ലക്ഷം നല്‍കാമെന്ന് രാകേഷ് സമ്മതിച്ചു. ആദ്യ ഗഡുവായി 1.9 ലക്ഷം നല്‍കി.
മാര്‍ച്ച് 17ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം നല്‍കാത്തപക്ഷം സ്വകാര്യ വിഡിയോകളും ചാറ്റുകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, രാകേഷ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.