ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; വിവിധ സ്ഥലങ്ങളിലായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് 6.77 കോടി രൂപയുടെ ലഹരിമരുന്ന്; ഒന്‍പത് മലയാളികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റില്‍; ട്രെന്റായി 'ഹൈഡ്രോപോണിക്‌സ് കഞ്ചാവ്'

Update: 2025-04-16 06:45 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട. നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ മൂന്ന് റെയ്ഡുകളില്‍ പിടിച്ചെടുത്തത് 6.77 കോടി രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒന്‍പത് മലയാളികളെയും ഒരു നൈജീരിയന്‍ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇലക്ട്രോണിക് സിറ്റിക്കടുത്ത് ബൊമ്മസന്ദ്രയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മലയാളിയായ സിവില്‍ എന്‍ജിനീയര്‍ ജിജോ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 3.5 കിലോ ഹൈഡ്രോപോണിക്സ് കഞ്ചാവും, 26 ലക്ഷം രൂപയും, നിരവധി മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ വസ്തുക്കളുടെ മൊത്തം വില 4.5 കോടിയിലധികമാണ്.

മറ്റൊരു റെയ്ഡില്‍, 110 ഗ്രാം എംഡിഎംഎ (സിംഫറ്റിക് ലഹരിമരുന്ന്) ചില്ലറവില്‍പന നടത്തിയ 8 മലയാളികളെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 2 കാറുകളും 10 മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ 27 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഇതിനൊപ്പം, ബേഗൂരിനടുത്ത് 2 കോടി രൂപ വിലവരുന്ന 1 കിലോ എംഡിഎംഎയുമായി നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ വിസ കാലാവധി കഴിഞ്ഞിട്ടും നഗരത്തില്‍ കഴിഞ്ഞിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം വിദേശിവിഭാഗമായ എഫ്ആര്‍ആര്‍ഒയ്ക്ക് കൈമാറിയിട്ടുണ്ട്.

ലഹരിമരുന്ന് വ്യാപാരത്തിലെ മലയാളികളുടെ പങ്ക് പൊലീസിന് ആശങ്കയാകുന്ന ഘടകമാണ്. പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും അന്വേഷണം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Tags:    

Similar News