ഭൂമിയെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ കലാശിച്ചത് കൊടുംക്രൂരതയിലേക്ക്; പതിറ്റാണ്ടുകളായി പക മനസിൽ സൂക്ഷിച്ചു; തർക്കം 22 ഏക്കർ ഭൂമിയെ ചൊല്ലി; പിന്നാലെ വെടിവെയ്പ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു; ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ
ഭോപ്പാൽ: ഭൂമിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവം ഭോപ്പാലിൽ ഡിണ്ടോരി ജില്ലയിലാണ് സംഭവം നടന്നത്. 65-കാരനും മൂന്ന് ആൺമക്കളും വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി നീണ്ട വസ്തു തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
22 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് വെടിവെപ്പിലും കൊലപാതകത്തിലുമായിരുന്നു. ധരം സിംഗ്(65) ഇയാളുടെ മക്കളായ ശിവരാജ് മാറവി(40) രഘുരാജ് മാറവി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ധരം സിംഗിന്റെ മറ്റൊരു മകനായ രാംരാജ് മാറവി (28) ചികിത്സയിൽ കഴിയുകയാണ്.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ഗർദാസരി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ദുർഗാ ദാസ് നാഗ്പുരെ അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നുപേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ധരം സിംഗിനേയും മക്കളേയും 25 പേരോളം വരുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബന്ധുവായ കൺവർ പറയുന്നു. കോടാലികൊണ്ടും വടികൊണ്ടുമായിരുന്നു ആക്രമണംമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു വെടിവെപ്പ് നടന്നത്. ഇതിൽ ധരംസിംഗും രഘുരാജും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പക്ഷെ ശിവരാജ് ആശുപത്രിയിലാണ് മരിച്ചത്. ശിവരാജ് ആശുപത്രിയിൽ കിടന്നിരുന്ന കിടക്ക അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് അധികൃതർ വൃത്തിയാക്കിച്ചതും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിരുന്നു.
പക്ഷെ കിടക്ക വൃത്തിയാക്കിക്കോട്ടേ എന്ന് ആ സ്ത്രീ ഇങ്ങോട്ട് വന്ന് ചോദിക്കുകയായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയിൽനിന്നുള്ള ആരും അവരെക്കൊണ്ട് നിർബന്ധിച്ച് രക്തം വൃത്തിയാക്കിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്ത്രീയുടേയോ അവരുടെ കുടുംബത്തിന്റെയോ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.