തൊടുപുഴയില്‍ കാണാതായ ആള്‍ കൊല്ലപ്പെട്ടതായി സൂചന; ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുളയങ്കല്‍ ബിജു ജോസഫ്; ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മൂന്ന് പേര്‍ കസ്റ്റഡിയില്‍; മൃതദേഹം കണ്ടെത്താന്‍ കലയന്താനിയിലെ ഗോഡൗണില്‍ പോലീസ് പരിശോധന തുടങ്ങി
തൊടുപുഴയില്‍ കാണാതായ ആള്‍ കൊല്ലപ്പെട്ടതായി സൂചന
തൊടുപുഴ: തൊടുപുഴയില്‍ കാണാതായ ആള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. തൊടുപുഴയിലെ മുളയങ്കല്‍ ബിജു ജോസഫി(50)നെ വ്യാഴാഴ്ച്ചയാണ് രാവിലെയാണ് കാണാതായത്. രാവിലെ തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോയെന്നാണ സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജുവിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ നല്‍കിയ പരാതിയില്‍ വൈകുന്നേരത്തോടെയാണ് പോലീസ് മൊഴിയെടുത്തതും അന്വേഷണം തുടങ്ങിയതും.
സ്ഥലത്തെ ഒരു കാറ്ററിംഗ് സംഘമണ് ബിജുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. പോലീസ് അന്വേഷണത്തില്‍ ബിജു കൊല്ലപ്പെട്ടുവെന്ന സൂചനയാണ് പുറത്തുവന്നത്. കൊച്ചിയിലുള്ള ക്വട്ടേഷന്‍ സംഘമാണ് ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. കലയന്താനിയിലെ കാറ്ററിംഗ് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് മാന്‍ഹോളില്‍ കോണ്‍ക്രീറ്റ് ഇട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. ആര്‍ഡിഒ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാല്‍ പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.
ബിജുവിന് മറ്റൊരു കാറ്ററിങ് രംഗത്തുള്ളവരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകുന്നതിലും ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലും കലാശിച്ചതെന്നാണ് സൂചന. മറ്റൊരു ടീമിന് ബിജു പണം കൊടുക്കാന്‍ ഉണ്ടായിരുന്നു. ഈ പണം കൊടുക്കാത്തതുമായി ബന്ധപ്പെട് തര്‍ക്കങ്ങള്‍ നിലനിന്നതോടെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കേസ് അന്വേഷണം തുടങ്ങിയപ്പോഴാണ് കാപ്പ കേസില്‍ നാടുകടത്തപ്പെട്ട ഒരാള്‍ തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലാകുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ക്വട്ടേഷന്‍ വര്‍ക്കിനായി എത്തിയതാണെന്ന വിവരം പുറത്തുവന്നത്. നാല് പേര് അടങ്ങിയ സംഘമാണ കൊലപാതകം ചെയ്തതെന്നാണ് ഇവര്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഈ മൊഴി സ്ഥിരീകരിക്കണമെങ്കില്‍ മൃതദേഹം കണ്ടെത്തേണ്ടതുണ്ട്.
കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചിട്ടെന്നാണ് ക്വട്ടേഷന്‍ നേതാവ് മൊഴി നല്‍കിയത്. ഇത് പ്രകാരം ഇടുക്കി എസ്പി അടക്കം പരിശോധനകള്‍ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.