കല്യാണം ഉറപ്പിച്ചത് മുതൽ മറ്റൊരു യുവതിയുമായി ബന്ധം; ഇരുവർക്കും കാണാതിരിക്കാൻ വയ്യ; പ്രണയത്തിനിടെ ഒരുമിച്ച് രാത്രികൾ ചെലവഴിച്ചും ചതി; ഒടുവിൽ എല്ലാ സത്യവും അറിഞ്ഞ നവവധു കൊടുത്ത മുട്ടൻ പണി; യുവാവിന്റെ ജീവിതം ദുരിതത്തിലായത് എട്ട് വർഷത്തോളം; ഇത് നിശബ്ദമായ പ്രതികാര കഥ

Update: 2025-10-21 10:10 GMT

വിവാഹത്തലേന്ന് പ്രതിശ്രുത വരൻ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതി, എട്ട് വർഷത്തോളം നീണ്ടുനിന്ന പക വീട്ടിയ സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 'ഇറ്റ്സ് എ ഗേൾ തിംഗ്' എന്ന പോഡ്‌കാസ്റ്റിലാണ് യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയത്. തൻ്റെ വ്യക്തിത്വം വെളിപ്പെടുത്താതെയാണ് യുവതി ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

വിവാഹത്തിന് തൊട്ടുമുമ്പാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസ്സിലാകുന്നത്. കഴിഞ്ഞ ആറു മാസമായി വരൻ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും, അവളോടൊപ്പം രാത്രികൾ ചെലവഴിച്ചിരുന്നുവെന്നും യുവതി കണ്ടെത്തുകയായിരുന്നു.

ഈ വിവരം ലഭിച്ചതോടെ യുവതി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി. എന്നാൽ, ഇതിനുശേഷം യുവതി സ്വീകരിച്ച പ്രതികാര നടപടികൾ മുൻ കാമുകൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. യുവതിയുടെ തന്ത്രപരമായ നീക്കങ്ങൾ കാരണം വരന്റെ ജീവിതം ഏകദേശം എട്ട് വർഷത്തോളമാണ് ദുരിതത്തിലായത്.

ക്ഷമയോടെയും കൃത്യമായ ആസൂത്രണത്തോടെയും യുവതി നടത്തിയ ഈ പ്രതികാരം അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കപ്പെടുന്നു. വിവാഹം മുടങ്ങിയ ശേഷം, യുവതി തിരഞ്ഞെടുത്തത് വ്യക്തിപരമായ അധിക്ഷേപങ്ങളോ ഭീഷണികളോ ആയിരുന്നില്ല. പകരം, വളരെ സൂക്ഷ്മവും എന്നാൽ തുടർച്ചയായതുമായ ഒരു പ്രതികാര രീതിയായിരുന്നു അവലംബിച്ചത്. തൻ്റെ പരിചയക്കാർ ആരെങ്കിലും ഒരു നമ്പർ ചോദിച്ചാൽ, യുവതി നൽകിയിരുന്നത് തൻ്റെ മുൻ കാമുകന്റെ നമ്പർ ആയിരുന്നു.

ഈ പ്രവൃത്തിയുടെ ഫലമായി, നിരന്തരമായ അനാവശ്യ കോളുകളും സന്ദേശങ്ങളും മുൻ കാമുകനെ തേടിയെത്തി. ആദ്യ കാലങ്ങളിൽ ഇവയെല്ലാം അവഗണിക്കാൻ ശ്രമിച്ചെങ്കിലും, കോളുകളുടെയും സന്ദേശങ്ങളുടെയും ബാഹുല്യം കാരണം അയാളുടെ സ്വൈര്യ ജീവിതം തടസ്സപ്പെട്ടു. സ്ഥിരമായി വരുന്ന ഇത്തരം ശല്യപ്പെടുത്തലുകൾ കാരണം, എട്ട് വർഷത്തിനിടെ രണ്ടോ അതിലധികമോ തവണ ഇയാൾക്ക് തൻ്റെ മൊബൈൽ നമ്പർ മാറ്റേണ്ടി വന്നു.

എന്നാൽ, കഥ ഇവിടെ അവസാനിക്കുന്നില്ല. ഓരോ തവണയും അയാൾ നമ്പർ മാറ്റുമ്പോൾ, അയാളുടെ സഹോദരി രഹസ്യമായി പുതിയ നമ്പർ യുവതിക്ക് കൈമാറി. ഇത് യുവതിയുടെ പ്രതികാരത്തിന് പുതിയ ഊർജ്ജം നൽകി. ഇത്തരത്തിൽ, തൻ്റെ മുൻ കാമുകൻ്റെ ജീവിതം ദുരിതത്തിലാക്കാൻ യുവതി തൻ്റെ സ്വാധീനം ഉപയോഗിച്ച് കൊണ്ടേയിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറവും തൻ്റെ നേരെ നടക്കുന്ന ഈ 'ഒളിയമ്പ്' യഥാർത്ഥത്തിൽ ആരാണ് ചെയ്യുന്നതെന്ന് അയാൾക്ക് പോലും അറിയില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത.

ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പലരും യുവതിയുടെ നീക്കങ്ങളെ അഭിനന്ദിക്കുകയും, തങ്ങൾക്ക് നേരിടേണ്ടി വന്ന ഇത്തരം അനുഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു. സ്ത്രീകൾ പ്രതികാരം ചെയ്യുന്നതിലെ വ്യത്യസ്ത രീതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴിത്തിരിവ് നൽകി.

സ്ത്രീകൾ തങ്ങളുടെ പ്രതികാരം വേറിട്ട രീതിയിൽ നടപ്പിലാക്കിയ മറ്റൊരു സംഭവം കൂടി ഈ പോഡ്‌കാസ്റ്റിൽ പരാമർശിക്കപ്പെട്ടു. ബ്ലഡ് ക്യാൻസറിനെതിരെ ചികിത്സയിൽ കഴിയുന്ന സമയത്താണ് തൻ്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഒരു യുവതിക്ക് മനസ്സിലായത്. രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശേഷം, യുവതി ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തി. ഈ സംഭവം, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെയും അവർ അതിനോട് പ്രതികരിക്കുന്ന രീതികളെയും കുറിച്ച് കൂടുതൽ ചർച്ചകൾക്ക് വഴിതെളിച്ചു.

Tags:    

Similar News