ബുള്ളറ്റില്‍ പറന്ന് മയക്കുമരുന്ന് വില്‍പ്പന പതിവാക്കിയ 'ബുള്ളറ്റ് ലേഡി'; കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ലഹരി വില്‍പ്പനയുമായി കളം നിറയും; ബുള്ളറ്റ് ലേഡി പയ്യന്നൂരിലെ നിഖില കരുതല്‍ തടങ്കലില്‍; ഒരു യുവതിയെ കരുതല്‍ തടങ്കിലാക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ ആദ്യം
ബുള്ളറ്റില്‍ പറന്ന് മയക്കുമരുന്ന് വില്‍പ്പന പതിവാക്കിയ 'ബുള്ളറ്റ് ലേഡി'
കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെടുന്ന നിഖിലയ്ക്ക് ഒടുവില്‍ പൂട്ടു വീണു. കേരളത്തിനകത്തും പുറത്തും മയക്കുമരുന്ന് കടത്തും വില്‍പ്പനയും സ്ഥിരം തൊഴിലാക്കിയ ബുള്ളറ്റ് ലേഡിയെ കരുതല്‍ തടങ്കല്‍' പ്രകാരമാണ് അറസ്റ്റുചെയ്തു. പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി നിഖിലയെ (30) യാണ് പീറ്റ് എന്‍ഡിപിഎസ് ആക്ടുപ്രകാരം അറസ്റ്റുചെയ്തത്. ഈ നിയമപ്രകാരം പ്രതിയെ ആറു മാസം തടങ്കലില്‍ വയ്ക്കാം.
കേരള പൊലിസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും ബംഗ്‌ളൂര് പൊലിസിന്റെയും സഹായത്തോടെ തളിപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷും സംഘവുമാണ് പ്രതിയെ ബംഗ്‌ളൂരില്‍ നിന്നും അറസ്റ്റുചെയ്തത്. ഇവര്‍ മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് എക്‌സൈസ് നടപടി. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായാണ് ഒരു യുവതി പുതുതായുണ്ടാക്കിയ ഈ നിയമപ്രകാരം അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലഹരിവസ്തുവായ മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. എക്സൈസ് സംഘം വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തിരുന്നു. വില്‍പന നടത്താന്‍ ബംഗളൂരുവില്‍ നിന്നെത്തിച്ച നാലു ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. ലഹരി വസ്തുക്കളുടെ വില്‍പ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില 'ബുള്ളറ്റ് ലേഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം യാത്രകളിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞത്.
2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ള യാത്രക്കാരി കൂടിയാണ് നിഖിലസ്ഥിരമായി ബുള്ളറ്റില്‍ സഞ്ചരിക്കുന്നതിനാലാണ് നാട്ടുകാര്‍ ഇവരെ ബുള്ളറ്റ് ലേഡിയെന്ന് വിളിച്ചിരുന്നത്.
2023ല്‍ രണ്ട് കിലോ കഞ്ചാവുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 30കാരി നിഖില അറസ്റ്റിലായത്. 'ബുള്ളറ്റ് ലേഡി' എന്ന് നാട്ടില്‍ അറിയപ്പെടുന്ന ഇവര്‍ ധാരാളം യാത്രകള്‍ നടത്തിയിരുന്നു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതോടെയാണ് നിഖിലയ്ക്ക് ബുള്ളറ്റ് ലേഡി എന്ന പേര് ലഭിച്ചത്. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങളാണ് ലഹരി വില്‍പനയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു.