ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി കുടുംബം വിട്ടുവരുവാന്‍ സമ്മര്‍ദം; തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; ഒരിമിച്ച് താമസിക്കുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാമുകന്‍; മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു; സംഭവത്തില്‍ 22 കാരനും സുഹൃത്തും പിടിയില്‍
ന്യൂഡല്‍ഹി: സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതാകം നടത്തിയത് കാമുകനെന്ന് പോലീസ്. സമീപത്തുള്ള സിസിടിവി പരിശോധനയില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സിസിടിവിയില്‍ സംശയാസ്പദമായി എത്തിയ വാഹനങ്ങളുടെ പരിശോധനയിലാണ് പ്രതി കാമുകെനന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അമിത് തിവാരി (22) പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പാലീസ് അമിത് തിവാരിയിലേക്ക് എത്തിയത്. കാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമിത് ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഇയാളുടെ സുഹൃത്ത് അനൂജ് കുമാറിനെയും കസ്റ്റഡിയിലെടുത്തു. വെല്‍ഡിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്ന അനൂജും ഗാസിയാബാദിലാണ് താമസം.
ചോദ്യം ചെയ്യലില്‍ നിന്നും മൃതദേഹം തന്റെ ബന്ധുകൂടിയായ 22-കാരിയായ ശില്‍പ പാണ്ഡെയുടേതാണെന്ന് അമിത് വെളിപ്പെടുത്തി. ശില്‍പയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഒരു വര്‍ഷമായി തങ്ങള്‍ ഒരുമിച്ചു ജീവിക്കുകയായിരുന്നുവെന്നും അമിത് പറഞ്ഞു. ശില്‍പ അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അമിത് അവളുമായി ബന്ധം പിരിയുവാന്‍ ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി അമിത് മദ്യപിച്ചെത്തിയ ശില്‍പയുമായി വഴക്കിട്ടിരുന്നു. വാക്കേറ്റത്തിന്റെ ദേഷ്യത്തില്‍ അയാള്‍ അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയാള്‍ ശില്‍പയുടെ മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനായി സുഹൃത്ത് അനൂജിന്റെ സഹായവും തേടി.
ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി കുടുംബം വിട്ടുവരുവാന്‍ ശില്‍പ സമ്മര്‍ദം ചെലുത്തിയിരുന്നു. തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും അമിത് പോലീസിനോട് പറഞ്ഞു.
എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ ആദ്യ പദ്ധതി. ഇതിനായുള്ള യാത്രയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് 160 രൂപയ്ക്ക് ഡീസല്‍ വാങ്ങിയതായി അമിത് പറഞ്ഞതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ഇവര്‍ ശില്‍പയുടെ മൃതദേഹം വച്ച സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞ് തീകൊളുത്തുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് അമിതിനെ അറസ്റ്റ് ചെയ്തത്.