ഫ്‌ളാറ്റില്‍ പരിശോധന നടത്തിയ പോലീസും വനംവകുപ്പും കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; റെയ്ഡില്‍ കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാനും മറ്റ് അപൂര്‍വയിനം ജീവികളും: പരിശോധന കുടുംബം വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റില്‍ സംശയം തോന്നിയപ്പോള്‍
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഡോംബിവ്‌ലിയിലെ ഒരു ഫ്ലാറ്റില്‍ വനം വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാനും അപൂര്‍വ ഇനത്തിലെ പാമ്പുകളും പലതരം ഉരഗങ്ങളും കണ്ടെത്തി. വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെ നിരവധി അപൂര്‍വ്വയിനം വന്യജീവികളെയാണ് ഇവിടെ കൂട്ടിലിടച്ചിരിക്കുകയായിരുന്നു.
കല്യാണ്‍ വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒരു കുടുംബം വാടകയ്ക്ക് എടുത്തിരുന്ന ഫ്‌ളാറ്റാണ് ഇത്. എന്നാല്‍ ഇവിടെ ആരും താമസിച്ചിരുന്നില്ല. ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത് സംശയം തോന്നിയ അന്വേഷണം നടത്തിയത്. പരിശോധനയ്ക്ക് എത്തിയ ഉദ്യേഗസ്ഥര്‍ ഈ മൃഗങ്ങളെയെല്ലാം കണ്ട് ഞെട്ടിപ്പോയി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒറാങ്ങ്ഉട്ടാനെ ശുചിമുറിയില്‍ കൂട്ടിലടച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതോടൊപ്പം അപൂര്‍വയിനം ആമകള്‍, പെരുമ്പാമ്പുകള്‍, ഇഗ്വാനകള്‍ തുടങ്ങിയവയും ചെറിയ പ്ലാസ്റ്റിക് ബോക്സുകളിലായും കണ്ടെത്തി. ഇവയെ താല്‍ക്കാലികമായി പ്രദേശത്തെ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
എക്സ്പീരിയ മാളിന് സമീപമുള്ള ഈ ഫ്ലാറ്റിന്റെ എട്ടാം നിലയിലാണ് നിരോധിത ഇനങ്ങളും അപൂര്‍വ വന്യജീവികളും കണ്ടെത്തിയത്. വനം വകുപ്പിന്റെ 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തവരെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.