റിജോ ഏഴ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി; നാട്ടിലെത്തി വലിയ വീടുവെച്ചതും ആഢംബര ജീവിതവും കടക്കാരനാക്കി; കുവൈത്തില്‍ നഴ്‌സായ ഭാര്യ അയച്ച പണവും ധൂര്‍ത്തടിച്ചു; കവര്‍ച്ചക്കിടെ മൂന്ന് തവണ വസ്ത്രം മാറി, റിയര്‍വ്യ മിററും മാറ്റി; തുമ്പായി മാറിയത് ഷൂവിലെ കളര്‍; ആസൂത്രിത മോഷണം പൊളിച്ചത് ചാലക്കുടി പോലീസിന്റെ മിടുക്ക്

റിജോ ഏഴ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി

Update: 2025-02-16 15:56 GMT

ചാലക്കുടി: ചാലക്കുടിയിലെ ഫെഢറല്‍ ബാങ്കില്‍ മോഷണം നടത്തിയ റിജോ ആന്റണി ഏഴ് വര്‍ഷത്തോളം പ്രവാസിയായിരുന്ന വ്യക്തി. ഗള്‍ഫിലായിരുന്ന റിജോ കുറച്ചു കാലം മുമ്പാണ് നാട്ടിലേക്ക് എത്തിയത്. ഭാര്യ കുവൈത്തില്‍ ഇപ്പോഴും നഴ്‌സായി ജോലി നോക്കുകയാണ്. നാട്ടിലെത്തി വലിയ ആഢംബര വീട് അടുത്തിടെ നിര്‍മ്മിച്ചിരുന്നു. ഈ വീടിന്റെ നിര്‍മാണത്തോടെ 46 ലക്ഷം രൂപ കടമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ആഢംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. എന്നാണ് റൂറല്‍ എസ്പി കൃഷ്ണകുമാര്‍ വ്യക്തമാക്കിയത്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

മോഷണം നടത്താന്‍ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത് സിസിടിവിയും ഫോണ്‍ കോളുമാണ്. പ്രതികുറ്റസമ്മതം നടത്തിയതായി റൂറല്‍ എസ്പി കൃഷ്ണകുമാര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ പ്രതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. റിജോ ആന്റണിയുടെ കയ്യില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി.

വളരെ ആസൂത്രിത കവര്‍ച്ചയാണ് നടന്നതെന്നാണ് റൂറല്‍ എസ്പി വ്യക്തമാക്കിയത്. ആളെ തിരിച്ചറിയാതിരിക്കാനായി പരമാവധി മുന്നൊരുക്കങ്ങള്‍ നടത്തി. ഹെല്‍മറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു. പിന്നീട് ബാങ്കില്‍ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്പര്‍ തെരഞ്ഞെടുത്തു. 3 തവണ ഡ്രസ്സ് മാറി. അങ്ങോട്ട് വന്നപ്പോഴും ഡ്രെസ് മാറിയെന്നും ഇയാള്‍ക്ക് മറ്റൊരു ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഷൂവിന്റെ കളര്‍ കേസില്‍ നിര്‍ണായകമാണ്. ബൈക്കില്‍ അടക്കം മാറ്റം വരുത്തിയപ്പോഴും ധരിച്ചത് ഷൂവിന്റെ കളറാണ് പ്രതിയിലേക്ക് എത്തിച്ചത്.

റിജോ ഏറെ വര്‍ഷം ഗള്‍ഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. മദ്യപിച്ചു പണം കളയുന്നയാളാണ് ഇയാള്‍. മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം കടം വീട്ടി. ഭാര്യ കുവൈറ്റില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകള്‍ കണ്ടു. അതെടുക്കുകയായിരുന്നു. ബാങ്കിലുള്ളവര്‍ ഫോണ്‍ ചെയ്യുമെന്നു കരുതി പെട്ടന് പുറത്തുപോയി. എന്നിട്ട് സിസിടിവി, ടവര്‍ നോക്കുകയും ചെയ്തു. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തില്‍ നാടുവിട്ടില്ലെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ അയാള്‍ ഷോക്കായി. ജനങ്ങളുടെ മുന്നില്‍ വലിയ ആളായി നിന്നു. ഇന്ന് വീട്ടില്‍ കുടുംബ സംഗമം നടന്നിരുന്നു. ഇന്നാണ് പ്രതിയിലേക്കെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

മൂന്ന് ദിവസം മുമ്പ് ബാങ്കില്‍ വന്നു. എക്‌സ്‌പെയറിയായ എടിഎം കാര്‍ഡുമായാണ് വന്നത്. തുടര്‍ന്ന് എടിഎം വര്‍ക്കു ചെയ്യുന്നില്ലെന്ന് പറഞ്ഞ് സീനുണ്ടാക്കി. ഇതാണ് കേസില്‍ നിര്‍ണായക തെളിവായി മാറിയതും. അവസാനത്തെ 15 ദിവസത്തെ സിസിടിവി പൊലീസ് പരിശോധിക്കുകയായിരുന്നു. ഇന്ന് വലിയ ടീമായി വീടുവളഞ്ഞുവെന്നും പൊലീസ് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ബാങ്ക് കവര്‍ച്ച എന്ന ഓപ്ഷനിലേക്ക് പ്രതി എത്തിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ ഉപയോഗിച്ച കത്തി ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ചാലക്കുടി പോലീസിന്റെ ബ്രില്ല്യന്‍സ് തന്നെയാണ് മോഷ്ടാവിലേക്ക് എത്താന്‍ ഇടയാക്കിയതും. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി. വീട്ടില്‍ പോലീസ് എത്തുമ്പോല്‍ റിജോ ശരിക്കും ഞെട്ടുകയാണ് ഉണ്ടായത്. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്നും പത്ത് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആകെ 15 ലക്ഷം രൂപയാണ് പ്രതി മോഷണം നടത്തിയത്. ബാക്കി തുക പ്രതി ചെലവഴിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതായാണ് സൂചന.

മോഷണസമയത്ത് പ്രതി തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നത്. അത് പ്രതിയുടെ തന്ത്രമാണോ എന്ന് നേരത്തെ പൊലീസിന് സംശയമുണ്ടായിരുന്നു. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി ബാങ്ക് കവര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്ത് മുഖം മറച്ച ഒരാള്‍ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭാഷണിപ്പെടുത്തി ടൊയ്ലെറ്റിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ക്യാഷ് കൗണ്ടര്‍ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവന്‍ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളില്‍ ഇയാള്‍ മോഷണം പൂര്‍ത്തിയാക്കി ബാങ്കില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. മോഷണം നടന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.

Tags:    

Similar News