ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; ' കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ല, ജിതിന്‍ മരിക്കാത്തതില്‍ പ്രയാസ'മെന്ന് റിതു ജയന്‍; വീട്ടില്‍ അതിക്രമിച്ചു കടന്നത് ജിതിന്‍ ബോസിന്റെ ഭാര്യ വിനീഷയോടുള്ള കടുത്ത പക തീര്‍ക്കാന്‍ വേണ്ടിയെന്നും പ്രതിയുടെ മൊഴി
' കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ല, ജിതിന്‍ മരിക്കാത്തതില്‍ പ്രയാസ'
പറവൂര്‍: ചേന്ദമംഗലം കൂട്ടക്കൊലയില്‍ അന്വേഷണ സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയുമായി പോലീസ് സംഘം സ്ഥലത്തെത്തിയത.് അരുകൊല നടന്ന വീട്ടിലാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്. തിരിച്ചറിയല്‍ പരേഡും വൈദ്യ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. നാളെ റിതുവിന്റെ കസ്റ്റഡി അവസാനിക്കും. ജിതിന്‍ ബോസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
കുടുംബത്തിലെ മൂന്നു പേര്‍ അയല്‍വാസിയുടെ അടിയേറ്റ് മരിക്കുകയും ഒരാള്‍ ഗുരുതരാവസ്ഥയിലുമായ സംഭവത്തിലാണ് പ്രതി റിതു ജയനുമായി ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയാണ് അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്തിയത്. കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയന്‍ പറയുന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ ബോസ് മരിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.
മരിച്ചവരുടെ കുടുംബവും അയല്‍വാസികളും പലവട്ടം പ്രതി റിതു ജയനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് പൊലീസ് തയാറാവാത്തതാണ് ഈ വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേണുവിന്റെ കുടുംബം ഒരു മാസം മുമ്പ് നല്‍കിയ പരാതിയില്‍ റിതു ജയന്‍ ഹാജരായില്ല. പകരം അമ്മയാണ് സ്റ്റേഷനിലെത്തിയത്. അയല്‍വാസിയായ മറ്റൊരു യുവതി നല്‍കിയ പരാതിയിലും ഇയാളെ വിളിച്ചുവരുത്താന്‍ പൊലീസ് തുനിഞ്ഞില്ല. വീട്ടില്‍ സി.സി.ടി.വി സ്ഥാപിക്കാനാണ് പരാതിക്കാരെ പൊലീസ് ഉപദേശിച്ചത്. ഗുരുതര കൃത്യവിലോപം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരിക്ക് അടിപ്പെട്ട് നാട്ടുകാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭയപ്പെടുത്തിയും അപവാദങ്ങള്‍ പറഞ്ഞുപരത്തിയും നാട്ടില്‍ വിലസുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് കൊലക്കുള്ള തയാറെടുപ്പോടെയാണ് ഇയാള്‍ എത്തിയത്. 48 മണിക്കൂറിനകം അത് നടപ്പാക്കുകയും ചെയ്തു.
അതേസമയം അയല്‍വാസി ജിതിന്‍ ബോസിന്റെ ഭാര്യ വിനീഷയോടുള്ള കടുത്ത പക തീര്‍ക്കാനാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ആക്രമിച്ചതെന്ന് ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി റിതു ജയന്‍. വിനീഷയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഭര്‍ത്താവ് ജിതിനെയും അച്ഛനെയും അമ്മയേയും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് റിതു ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിനീഷയെ ഇയാള്‍ ശല്യം ചെയ്തത് പലപ്രാവശ്യം പ്രശ്‌നങ്ങള്‍ക്കിടയാക്കി. ഇക്കാര്യത്തില്‍ മുന്‍വൈരാഗ്യമുള്ളപ്പോള്‍ തന്നെ ഈയിടെ വിനീഷ പൊലീസില്‍ പരാതി നല്‍കിയതും പ്രതിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് വകവരുത്താനുള്ള തീരുമാനത്തില്‍ എത്തിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെങ്കിലും സംഭവ ദിവസം ഉപയോഗിച്ചിരുന്നില്ലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഇതോടെ ആസൂത്രിതമായാണ് ഇയാള്‍ ജിതിന്റെ വീട്ടില്‍ ആയുധങ്ങളുമായി എത്തിയതെന്ന് വ്യക്തമായി. ആക്രമണത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിതിന്‍ ബോസിന്റെ നില മെച്ചപ്പെട്ടുവരികയാണ്. തലക്കാണ് മാരക പരിക്കേറ്റത്.