നെന്മാറയില്‍ കയറിയാല്‍ പ്രശ്നമെന്ന് നിലപാട് എടുത്ത പോലീസ്; ഡ്രൈവറായതിനാല്‍ അവിടെ പോകണമെന്ന് വാദിച്ച പ്രതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് കൊലയായി; വിശപ്പ് സഹിക്കാത്ത ചെന്താമര കാടിറങ്ങുമെന്നും പ്രതീക്ഷ; വീട്ടിലെ വിഷക്കുപ്പിക്ക് പിന്നില്‍ തെറ്റിദ്ധരിപ്പിക്കലോ? സൈക്കോയ്ക്കായി തിരുപ്പൂരിലേക്കും അന്വേഷണം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ പ്രതി, 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ക്രൂരമായാണ് കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനു പിന്നില്‍ സജിതയാണെന്ന് ആരോപിച്ചായിരുന്നു 2019ല്‍ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയത്. വിചാരണ അടുത്തിരിക്കെ പ്രതിയ്ക്ക് ജാമ്യം കിട്ടിയത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ രണ്ടു മാസം മുമ്പ് എങ്ങനെ ജാമ്യം കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം.
കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യം അനുവദിച്ചത്. നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ കയറാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷന്‍ പരിധിയിലാണ്. കൂടാതെ മുഖ്യസാക്ഷികള്‍ താമസിക്കുന്നത് ഇവിടെയാണ്. സാക്ഷികളുടെ ജീവന് ഭീഷണിയില്ലാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ കയറാന്‍ പാടില്ല എന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ താന്‍ ഡ്രൈവര്‍ ആണെന്നും തനിക്ക് ഈ പ്രദേശത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കാട്ടി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പ്രതി പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷന്‍ പരിധിയിലാണെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകാമെന്നും മുഖ്യസാക്ഷികള്‍ താമസിക്കുന്നത് ഇവിടെയായതിനാല്‍ അവരുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും കാട്ടി പ്രോസിക്യൂഷന്‍ വഴി ഇളവ് അനുവദിക്കരുത് എന്ന് നെന്മാറ എസ്എച്ച്ഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി കോടതി പ്രതിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജാമ്യവ്യവസ്ഥയില്‍ നല്‍കിയ ഇളവ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സജിത കൊലക്കേസില്‍ ഒന്നരമാസം മുന്‍പാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം നല്‍കിയത്. ഈ കാലമെല്ലാം ചെന്താമര പക മനസില്‍ സൂക്ഷിച്ചു. പുറത്തിറങ്ങിയ ചെന്താമര തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടുവെന്നതാണ് വസ്തുത. അതിനിടെ പ്രതി ചെന്താമരയുടെ വീട്ടില്‍ നിന്നും വിഷക്കുപ്പിയും കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന വടിവാളും കണ്ടെത്തി. പാതിയൊഴിഞ്ഞ നിലയിലാണ് വിഷക്കുപ്പി ലഭിച്ചത്. പൊലീസ് ചെന്താമരയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പിയും വടിവാളും കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം ചെന്താമര കാട്ടിലേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ചെന്താമരയെ ഇനി കൈയ്യില്‍ കിട്ടുമോ എന്ന സംശവും സജീവമാണ്. വിഷം കഴിച്ച് താന്‍ കാട്ടിനുള്ളില്‍ മരിച്ചുവെന്ന പൊതു ബോധം സമൂഹത്തില്‍ ഉണ്ടാക്കാനാണ് വിഷകുപ്പിയിലെ കുബുദ്ധിയെന്ന സംശയം ശക്തമാണ്. ഏതായാലും സജിത കേസിലെ വിചാരണയും പ്രതിസന്ധിയിലായി.
കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു സജിതയുടേത്. അതേ ആസൂത്രണം തിങ്കളാഴ്ച നടന്ന ഇരട്ടക്കൊലയിലുമുണ്ടായിരുന്നു. സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു 2019ലെ സജിതയുടെ കൊലപാതകം. വീട്ടില്‍ സജിത തനിച്ചാണെന്ന് മനസിലാക്കിയാണ് ചെന്താമര സജിതയെ വകവരുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായില്ല. അരക്കമലയിലും പരിസര പ്രദേശങ്ങളിലും വനത്തിലുമായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കാട്ടിനുള്ളിലെ ഒളിത്താവളംവിട്ട് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. വിശപ്പ് സഹിക്കാന്‍ ചെന്താമരയ്ക്ക് കഴിയില്ല. ഇത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ വിശക്കുമ്പോള്‍ മല ഇറങ്ങുമെന്ന തിരിച്ചറിവിലെ നിരീക്ഷണമാണ് അന്ന് ചെന്താമരയ്ക്ക് വിനയായത്. അങ്ങനെ അകത്തായി.
വീണ്ടും കൊല നടത്തി മുങ്ങിയ ചെന്താമരയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോ?ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴ് സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട്. അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്. തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ചെന്താമരയുടെ സഹോദരനെയും കൂട്ടി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചു. പക്ഷേ ചെന്താമര തിരുപ്പൂരിലേക്ക് പോകുമെന്ന് ആരും കരുതുന്നുമില്ല. കൊല നടത്തിയ ശേഷം വിഷം കഴിച്ചെന്ന പൊതു ധാരണയുണ്ടാക്കി ചെന്താമര മുങ്ങിയെന്നാണ് നാട്ടുകാര്‍ വിലയിരുത്തുന്നത്.
നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലെ മീനാക്ഷിയെയും മകന്‍ സുധാകരനെയുമാണ് ചെന്താമര വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ 2019ല്‍ പ്രതി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.