'ആ മെസേജുകൾ എന്നെ ആകെ വലച്ചു; മാനസികമായി തളർത്തി..'; കോടതിക്കുള്ളിൽ കരഞ്ഞ് പറഞ്ഞ് യുവതി; വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമം; ഒടുവിൽ ഉത്തരവ് വന്നപ്പോൾ ആശ്വാസം!
ദുബായ്: വാട്‌സ്ആപ്പ് മെസേജുകളിലൂടെ അപമാനിച്ചു എന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ അൽ ഐൻ കോടതി ഉത്തരവ്. നഷ്ടപരിഹാരമായി 20,000 ദിര്‍ഹം (465466 രൂപ) പരാതിക്കാരിക്ക് നൽകാനാണ് കോടതി ഇപ്പോൾ ഉത്തരവ് ഇട്ടിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീക്കെതിരെ മറ്റൊരു യുവതി ആണ് വാട്‌സ്ആപ്പിലൂടെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശം അയച്ചത് .
ഈ സന്ദേശങ്ങൾ തന്നെ അധിക്ഷേപിക്കുന്നത് ആണെന്നും ഇത് മൂലം തനിക്ക് മാനസികവും ധാര്‍മികവും ഭൗതികവുമായ നഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍ 100,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും നൽകണമെന്നായിരുന്നു പരാതിക്കാരി ഉയർത്തിയ ആവശ്യം.
ഇതേ പ്രതി തന്നെ സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതി കോടതിയില്‍ വാദിച്ചു. പ്രതി ചെയ്ത കുറ്റം കോടതിക്ക് ബോധ്യമായതോടെയാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. സമാന കുറ്റകൃത്യത്തിന് പ്രതി മുൻപ് ശിക്ഷിക്കപ്പെട്ട സംഭവം കൂടി പരിഗണിച്ചാണ് 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് ഇട്ടിരിക്കുന്നത് .
പ്രതിയുടെ പ്രവൃത്തി തെളിയിക്കപ്പെട്ടെന്നും അത് പരാതിക്കാരിക്ക് ഗുരുതരമായ ദോഷങ്ങള്‍ വരുത്തിയെന്നും കോടതി നിരീക്ഷിച്ചു. തെറ്റും ഉപദ്രവവും തമ്മില്‍ കാര്യകാരണ ബന്ധം ഉള്ളതിനാല്‍, നഷ്ടപരിഹാരം നല്‍കാന്‍ പ്രതി നിയമപരമായി ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാരതിക്കാരിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചത്.