കോട്ടയം കറുകച്ചാലില്‍ വാഹനമിടിച്ച് യുവതി മരിച്ചത് കൊലപാതകം? യുവതിയുടെ മുന്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍; മന:പൂര്‍വ്വം കാറിടിപ്പിച്ചതെന്ന് പൊലീസ് നിഗമനം; പിടിയിലായ ആള്‍ ഓട്ടോ ഡ്രൈവര്‍; യുവതിയെ ഇടിപ്പിച്ച ഇന്നോവയും കസ്റ്റഡിയില്‍

കോട്ടയം കറുകച്ചാലില്‍ കാറിടിച്ച് യുവതിയെ കൊലപ്പെടുത്തി

Update: 2025-05-06 17:18 GMT

കോട്ടയം: കറുകച്ചാലില്‍ വെട്ടിക്കാവുങ്കല്‍ വച്ച് ഇന്നോവ കാര്‍ ഇടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി. പ്രതി പോലീസ് കസ്റ്റഡിയിലെന്ന് സൂചന. കൂത്രപ്പള്ളി സ്വദേശിയായ നീതു ആര്‍ നായര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും എത്തിയ അന്‍ഷാദ് എന്ന യുവാവിനെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല.

കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായാണ് പോലീസ് പറയുന്നത്. പിടിയിലായ ആള്‍ ഓട്ടോറിക്ഷ ഡ്രൈവറാണെന്നാണ് വിവരം. യുവാവിന് പരിചയമുള്ളതാണ് യുവതിയെ. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തതിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊലപാതകം നടത്തിയ ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ വാടകയ്ക്ക് എടുത്തതാണെന്നാണ് വിവരം.

Tags:    

Similar News