വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെ വിവാഹശേഷവും ശല്യം ചെയ്യല്‍; നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍ നിന്ന് അവധി അടിച്ചുപൊളിക്കാന്‍ വന്ന യുവാവ് അകത്തായി

യുവതിയുടെ നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

Update: 2025-06-04 12:04 GMT

കൊച്ചി: ഹണിട്രാപ്, ബ്ലാക്‌മെയിലിങ്, തട്ടിക്കൊണ്ടുപോകല്‍, എന്നിങ്ങനെ സൂക്ഷിച്ചില്ലെങ്കില്‍ കുഴിയില്‍ വീഴാവുന്ന കാലമാണ്. ഭാര്യയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശമുണ്ടെന്ന പേരില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയ യുവാവ് നെടുമ്പാശേരിയില്‍ പിടിയിലായി.

എഴുകോണ്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. റിജോ വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെയാണ് വിവാഹശേഷവും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നത്. യുവതിയുടെ വീട്ടിലെത്തി പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു.

ജോലിക്കായി ഗള്‍ഫിലേക്ക് പോയ റിജോ അവിടെ നിന്നും യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്‌ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും, നഗ്‌ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും പറഞ്ഞാണ് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോണ്‍ പൊലീസിന് കൈമാറി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News