അമ്മയോട് പിണങ്ങി രാത്രി വീടുവിട്ടിറങ്ങി; ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന വാനില്‍ കയറ്റി മൂന്ന് മണിക്കൂര്‍ ക്രൂര പീഡനം; പീഡനത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു; മുഖത്ത് 12 തുന്നലുകള്‍; ഗുഡ്ഗാവിലെ നരാധമന്മാര്‍ പിടിയില്‍

ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന വാനില്‍ കയറ്റി മൂന്ന് മണിക്കൂര്‍ ക്രൂര പീഡനം

Update: 2025-12-31 06:19 GMT

ഗുഡ്ഗാവ്: കുടുംബവുമായുള്ള ചെറിയൊരു യുവതിയുടെ പിണക്കം കലാശിച്ചത് ദുരന്തത്തില്‍. ഹരിയാനയിലെ ഫരീദാബാദില്‍ അമ്മയോട് വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ ഇരുപത്തിയഞ്ചുകാരിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വാനില്‍ കയറ്റിയ ശേഷം യുവതിയെ മൂന്ന് മണിക്കൂറോളം ഓടുന്ന വാഹനത്തില്‍ വച്ച് പീഡിപ്പിച്ചു.

അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നവീഴ്ചയില്‍ യുവതിയുടെ മുഖത്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയും 12 തുന്നലുകള്‍ വേണ്ടിവരികയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് യുവതി അമ്മയുമായി വഴക്കിട്ട് ഫരീദാബാദിലെ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വൈകി സുഹൃത്തിനെ കാണാന്‍ പോകാന്‍ ഇറങ്ങിയ യുവതിക്ക് റോഡില്‍ വാഹനങ്ങള്‍ ലഭിച്ചില്ല. അര്‍ധരാത്രിയോടെ അതുവഴി വന്ന ഒരു വാന്‍ യുവതിക്ക് മുന്നില്‍ നിര്‍ത്തുകയും ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയുമായിരുന്നു. വാഹനത്തില്‍ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്.

യുവതിയെ കയറ്റിയ ഉടന്‍ തന്നെ പ്രതികള്‍ വാഹനം ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ, അതായത് ഏകദേശം മൂന്ന് മണിക്കൂറോളം ഓടുന്ന വാനിനുള്ളില്‍ വച്ച് പ്രതികള്‍ യുവതിയെ മാറി മാറി പീഡിപ്പിച്ചു.

ക്രൂരതയ്ക്ക് ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു

പീഡനത്തിന് ശേഷം അവശയായ യുവതിയെ പ്രതികള്‍ എസ്ജിഎം നഗറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വേഗതയില്‍ പോയിരുന്ന വാഹനത്തില്‍ നിന്നും പുറത്തേക്ക് എറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ മുഖത്തിന് ആഴത്തില്‍ മുറിവേറ്റു. കടുത്ത തണുപ്പില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവതി എങ്ങനെയോ തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കളെത്തി യുവതിയെ ഉടന്‍ തന്നെ ഫരീദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തെ മുറിവുകള്‍ അത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു; യുവതിയുടെ മുഖത്ത് മാത്രം 12 തുന്നലുകളുണ്ട്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കോട്വാലി പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ചൊവ്വാഴ്ച തന്നെ രണ്ട് പ്രതികളെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.


Tags:    

Similar News