'മയക്കുമരുന്ന് മോഷ്ടിക്കുന്നവർക്ക് ഇതാണ് മുന്നറിയിപ്പ്'; പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന പെൺകുട്ടികളെ തട്ടികൊണ്ട് പോയി; അഞ്ചു ദിവസത്തിനു ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ; ക്രൂരത ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് ലഹരി സംഘം; അണപൊട്ടി പ്രതിഷേധം

Update: 2025-09-28 12:54 GMT

ബ്യൂണസ് ഐറിസ്: അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ മൂന്നു പെൺകുട്ടികൾ കൊലപ്പെടുത്തി ലഹരി മാഫിയ. ലാര ഗുട്ടറസ് (15), സഹോദരിമാരായ ബ്രെൻഡ ഡെൽ കാസ്റ്റില്ലോ (20), മൊറീന വെർഡി (20) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ ദൃശ്യങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി.

സെപ്റ്റംബർ 19-ന് ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനു ശേഷം ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് മോഷ്ടിക്കുന്നവർക്ക് ഇതാണ് തങ്ങളുടെ മുന്നറിയിപ്പെന്ന് സംഘത്തലവൻ വീഡിയോയിൽ പറയുന്നതായി കേൾക്കാം. ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം, പെൺകുട്ടികൾ അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പിഴുതെടുക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ചിലർ പോലീസ് പിടിയിലായിട്ടുണ്ടെന്നും, ഇവരിൽ നിന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ഹാവിയർ അലോൺസോ പറഞ്ഞു. എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഇത്തരമൊരു ലൈവ് സ്ട്രീമിംഗ് നടന്നതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് മെറ്റാ വക്താവ് അറിയിച്ചു. ക്രൂരമായ കൊലപാതകങ്ങൾക്കെതിരെ ആയിരക്കണക്കിന് ആളുകൾ ബ്യൂണസ് ഐറിസിലെ പാർലമെന്റിലേക്ക് മാർച്ച് നടത്തി. കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. 

Tags:    

Similar News