അഖിലയെ ഹാദിയയാക്കി മതംമാറ്റിയ ദുരൂഹകേന്ദ്രം; നിമിഷയെ ഫാത്തിമയാക്കി ഐസിസ് കേന്ദ്രത്തില്‍ എത്തിച്ചു; ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ പ്രധാന പി.എഫ്.ഐ സ്ഥാപനം മഞ്ചേരിയിലെ സത്യസരണി; പൂട്ടിക്കെട്ടിയവരില്‍ ഭൂരിഭാഗവും കേരളത്തിലുള്ളവ
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ 54 കോടിയുടെ സ്വത്തുവഹകളാണ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയത്. ഇതില്‍ പ്രധാനമായിരുന്നത് ഏറെ വിവാദ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച മഞ്ചേരിയിലെ സത്യസരണി എന്ന മതപരിവര്‍ത്തന സ്ഥാപനമാണ്. പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടുവന്ന ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കാണ് കേന്ദ്ര ഇടപെടലില്‍ പൂട്ടുവീണത്. നിരവധി വിവാദങ്ങള്‍ക്കും ദുരൂഹ ഇടപാടുകള്‍ക്കും സാക്ഷ്യം വഹിച്ചതാണ് ഇവിടം. ഹവാല ഇടപെടുകള്‍ അടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി സത്യസരണിയെ പൂട്ടിക്കെട്ടിയത്.
കേരളത്തില്‍ ഏറെ വിവാദമായിരുന്ന രണ്ട് മതംമാറ്റ കേസുകള്‍ കൊണ്ട് മഞ്ചേരിയിലെ സത്യസരണി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അഖിലയെ ഹാദിയയാക്കി മതം മാറ്റിയത് ഈ കേന്ദ്രത്തില്‍ വെച്ചായിരുന്നു. ഈ വിഷയമാകട്ടെ സുപ്രീംകോടതി വരെയെത്തുകയും ചെയ്തു. ഇന്ന് ഫണ്ട് ശേഖരണത്തിലും നിയമപോരാട്ടത്തിലും അടക്കം മുന്നില്‍ നിന്നത് പോപ്പുലര്‍ ഫ്രണ്ടുകാരായായിരുന്നു. അക്കാലതത് നിരവധി വിവാദങ്ങള്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി.
സത്യസരണിയില്‍ നിന്നും പുറത്തുവന്നവരാണ് ഈ വിവാദ കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ പരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തു. ആഗോള ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നിമിഷയെ ഫാത്തിമയാക്കി മതം മാറ്റിയത് സത്യസരണിയില്‍ വെച്ചായിരുന്നു. ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിലും ഈ സ്ഥാപനത്തിനുള്ള പങ്ക് പുറത്തുവന്നു. ഇതേ തുടര്‍ന്ന് ഈ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് അടക്കം നടന്നിരുന്നു.
വൈക്കം സ്വദേശിനി അഖിലയെ ലൗജിഹാദിലൂടെ മതം മാറ്റി ഹാദിയ ആക്കിയ സംഭവത്തില്‍ സത്യസരണിയുടെ പങ്ക് നിര്‍ണായകമായിരുന്നെന്ന് പിതാവ് അശോകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സത്യസരണി ജീവനക്കാരിയായി സൈനബക്കായിരുന്നു ഇതില്‍ നിര്‍ണായക റോള്‍. അഖില കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപയായിരുന്നു. ഇതു സംബന്ധിച്ച കണക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി തന്നെയാണ് പുറത്തുവിട്ടത്. സുപ്രീം കോടതി വിധി വന്ന ശേഷം അഖിലയും, ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേ കണ്ടിരുന്നു.
ഇങ്ങനെ പല വിവാദങ്ങള്‍ കൊണ്ടും കുപ്രസിദ്ധമായ കേന്ദ്രങ്ങളുടെ സ്വത്തുക്കളാണ് കേന്ദ്ര ഏജന്‍സി കണ്ടുകെട്ടിയിരിക്കുന്നത്. ഇ ഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ഇവയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്മ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മഞ്ചേരിയിലെ സത്യസരണി, വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇ ഡി പറയുന്നു. നടപടി നേരിട്ടവയില്‍ മുഖ്യപങ്കും കേരളത്തിലാണ്. ഹവാല ഇടപാടിലൂടെ വന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നതായി അന്വേഷണ ഏജന്‍സി പറയുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്‌ഐ) രാജ്യത്തിന് പുറത്ത് 13,000ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). സിങ്കപ്പുര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ മുസ്ലിം പ്രവാസികള്‍ക്കായി പിഎഫ്‌ഐ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ഇ ഡി പറയുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണമാണ് ഇതുവഴി ലക്ഷ്യംവയ്ക്കുന്നതെന്നും വിദേശത്തുനിന്നു സമാഹരിച്ച തുക ഹവാല ഇടപാടിലൂടെ ഇന്ത്യയിലെത്തിക്കുകയായിരുന്നു രീതിയെന്നും ഇ ഡി പറയുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു. ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്. നേരത്തെയും ഇ ഡി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ ആകെ മൂല്യം 61 കോടിയായി ഉയര്‍ന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പണത്തിന്റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. ഇവയുടെ ശരിയായ ഉറവിടം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇഡി പറയുന്നു.
ഇഡി കണ്ടുകെട്ടിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് ചുവടേ: