'കണക്ക് ഒന്നും ശരിയാകുന്നില്ലല്ലോ..!'; രാവിലെ ഹോട്ടലിലെത്തി രണ്ട് 'പൂരി' കഴിച്ചു; കാശ് ചോദിച്ചപ്പോൾ നൽകിയത് പാതി പണം; ബാക്കി കൂടി താ..ചേട്ടാ എന്ന ചോദ്യം ഇഷ്ടമായില്ല; സോഡ കുപ്പിയെടുത്ത് വയോധികൻ ചെയ്തത്; ആളുകൾ കുതറിയോടി; തലയിൽ കൈവച്ച് കടക്കാരൻ!
കോഴിക്കോട്: കഴിച്ച ആഹാരത്തിന്റെ പൈസ ചോദിച്ചപ്പോൾ വയ്യാവേലി. രാവിലെ ഹോട്ടലിൽ കയറി രണ്ട് പൂരി കഴിച്ച വയോധികനാണ് പ്രശ്‌നക്കാരൻ. ആഹാരം കഴിച്ച ശേഷം കാശ് ചോദിച്ചപ്പോൾ നൽകിയത് പാതി പണം. പിന്നാലെ ബാക്കി കൂടി തരണം എന്ന ചോദ്യം ഇഷ്ട്ടപ്പെടാത്ത വയോധികൻ അക്രമാസക്തൻ ആവുകയായിരുന്നു. ഇതോടെ കടയിൽ വന്ന ആളുകൾ എല്ലാം കുതറിയോടി. പിന്നാലെ സ്ഥലത്ത് പോലീസ് എത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കഴിച്ച ഭക്ഷണത്തിന്റെ പണം മുഴുവനും നല്‍കണമെന്ന് പറഞ്ഞതിന് ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് വയോധികന്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോടാണ് സംഭവം. അമ്പായത്തോട് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന റഹ്‌മാനിയ ഹോട്ടലില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായത്.
കണ്ണൂര്‍ സ്വദേശിയായ ജോസാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മുഴുവന്‍ തുകയും നല്‍കാതെ പ്രശ്‌നമുണ്ടാക്കിയത്. രണ്ട് പൂരി കഴിച്ച ഇദ്ദേഹം പകുതി പണം മാത്രം നല്‍കി ഹോട്ടലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഈ സമയം ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇസ്മയില്‍ എന്ന ജീവനക്കാരന്‍ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ജോസ് ജീവനക്കാരെ അസഭ്യം വിളിക്കുകയും പുറത്തുപോയി സോഡ കുപ്പിയുമായി എത്തി ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.
ഹോട്ടലിലെ ചില്ല് തകര്‍ത്ത ശേഷം സമീപത്തെ മുറുക്കാന്‍ കടയില്‍ കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തിയതായും സമീപത്തെ മറ്റൊരു ഹോട്ടലില്‍ കയറി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ ഏറെ നാളായി അമ്പായത്തോടും പരിസരപ്രദേശങ്ങളിലും സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.