ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം; 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് ട്യൂബുകള്‍ പിടിച്ചെടുത്തു; ഡല്‍ഹിയില്‍ വന്‍ റാക്കറ്റ് പിടിയില്‍

Update: 2025-10-16 02:25 GMT

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. തലസ്ഥാനമായ ഡല്‍ഹിയിലാണ് റെയ്ഡ് നടന്നത്. വ്യാജ ബ്രാന്‍ഡ് ട്യൂബുകള്‍ നിറച്ച നിലയില്‍ 25,000-ത്തോളം പല്ലുതേയ്ക്കുന്ന പേസ്റ്റുകള്‍ പൊലീസ് കണ്ടെത്തി.

കമ്പനിയുടെ ഉത്പന്നങ്ങളുടെ പേര് ദുരുപയോഗം ചെയ്യപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഉത്പാദനത്തിന് ഉപയോഗിച്ച യന്ത്രങ്ങള്‍, പാക്കിംഗ് മെറ്റീരിയലുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിപണിയില്‍ വ്യാജ ഉത്പന്നങ്ങളുടെ വലയം എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്നത് വ്യക്തമാക്കാനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News