മാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും

ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

Update: 2026-01-19 03:00 GMT

കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കണ്ണൂര്‍ തയ്യിലില്‍ 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. തയ്യില്‍ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികള്‍. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകന്‍ വിയാനെ അമ്മ ശരണ്യ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

തയ്യില്‍ സ്വദേശി ശരണ്യ, കാമുകനും വലിയന്നൂര്‍ സ്വദേശിയുമായ നിധിന്‍ എന്നിവരാണ് പ്രതികള്‍. ഒന്നര വയസ്സുള്ള മകന്‍ വിയാനെ അമ്മ ശരണ്യ കടല്‍ത്തീരത്തെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തില്‍ അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.

കൊലപാതക കുറ്റം അകന്നുകഴിയുകയായിരുന്ന ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചെങ്കിലും ഒടുവില്‍ അഴിക്കുള്ളില്‍ ആകുക ആയിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നല്‍കിയ മൊഴി.

47 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ശരണ്യ കോഴിക്കോട് വച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാസങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കും വിചാരണയ്ക്കും ശേഷമാണ് കേസില്‍ കോടതി ഇന്ന് വിധി പറയുന്നത്.

Tags:    

Similar News