പാതിരാത്രി റോഡ് വശത്ത് ഇൻഡിക്കേറ്റർ നാലും തെളിയിച്ച് ഒരു കാർ; വണ്ടിയുടെ കിടപ്പിൽ ദുരൂഹത; വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി; വിൻഡോ ഗ്ലാസ് വഴി നോക്കിയതും ബോധമില്ലാത്ത അവസ്ഥയിൽ ഒരാൾ; ഭയാനകമായ ദൃശ്യങ്ങൾ കണ്ട് ആളുകൾ കുതറിമാറി; മരണം നേരിൽകണ്ട് ആ കുടുംബം; വെറും അഞ്ച് മിനിട്ടിനുള്ളിൽ നടന്നത്!
ഡെറാഡൂൺ: ഭയാനകമായ ദൃശ്യങ്ങൾ കണ്ട ഞെട്ടലിലാണ് പഞ്ച്കുളയിലെ നാട്ടുകാർ. പാതിരാത്രി റോഡ് വശത്ത് ഇൻഡിക്കേറ്റർ നാലും തെളിയിച്ച് ദുരൂഹത നിറച്ചൊരു കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. കാറിന്റെ വിൻഡോ ഗ്ലാസ് വഴി നോക്കിയപ്പോൾ തന്നെ ബോധമില്ലാത്ത അവസ്ഥയിൽ ഒരാളെ കണ്ടെത്തുകയും ചെയ്തു. ഒടുവിൽ അയാളുടെ മറുപടിയാണ് ഏറെ ഞെട്ടിപ്പിച്ചത് വെറും അഞ്ച് മിനിട്ടിനുള്ളിൽ ഞാനും കുടുംബവും മരിക്കുമെന്ന്. ഹരിയാനയിലെ പഞ്ച്കുളയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
ഒരു കുടുംബത്തിലെ ഏഴ് പേരാണ് കാറിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ പഞ്ച്കുളയിലാണ് സംഭവം നടന്നത്. ഡെറാഡൂണിൽ നിന്നുള്ള കുടുംബമാണ് ജീവനൊടുക്കിയത്. കട കെണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബത്തിലെ ഒരാൾ നാട്ടുകാരോട് തുറന്നുപറഞ്ഞു.
ഡെറാഡൂൺ സ്വദേശിയായ പ്രവീൺ മിത്തൽ, പഞ്ച്കുളയിലെ ബാഗേശ്വർ ധാമിൽ കുടുംബത്തോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഡെറാഡൂണിലേക്കുളള മടക്കയാത്രക്കിടെ വഴിവക്കിലായിരുന്നു ഇവർ ജീവനൊടുക്കിയത്. കാർ ഏറെനേരം വഴിയരികിൽ പാർക്കുചെയ്തിരിക്കുന്നത് നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കാർ മറ്റെവിടെയെങ്കിലും മാറ്റിപാർക്ക് ചെയ്യാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് ഇവർ ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അസ്വാഭാവികത തോന്നി കാറിനുള്ളിലുളള ഒരാളെ പുറത്തെടുത്തു. അയാൾക്ക് മാത്രമേ ബോധമുണ്ടായിരുന്നുള്ളു. കടക്കെണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും അഞ്ച് മിനിട്ടിനുള്ളിൽ താനും കുടുംബവും മരിക്കുമെന്നും അയാൾ നാട്ടുകാരനോട് വെളിപ്പെടുത്തി.
നാട്ടുകാരുടെ സഹായത്തോടെ കാറിനുള്ളിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 42 കാരനായ പ്രവീൺ മിത്തൽ, അയാളുടെ മാതാപിതാക്കളും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. പിന്നാലെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.