ഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് ഉദിച്ച സംശയം; തുമ്പായി കഴുത്തിലെ ആ പാട്; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകം; എല്ലാം കൃത്യമായി പ്ലാൻ ചെയ്യാൻ കാത്തിരുന്നത് മണിക്കൂറോളം; അരുംകൊലയുടെ ഞെട്ടൽ മാറാതെ ഓമനപ്പുഴ ഗ്രാമം; കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധി ഇങ്ങനെ!

Update: 2025-07-04 05:49 GMT

ആലപ്പുഴ: ജോസ്‌മോൻ തന്റെ സ്വന്തം മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നടുക്കത്തിലാണ് ഓമനപുഴ ഗ്രാമവാസികൾ. കാരണം ജോസ്‌മോൻ എന്ന വ്യക്തിയെ കുറിച്ച് നാട്ടിൽ എല്ലാവർക്കും നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്ന ഒരു മനുഷ്യനെ അല്ലായിരുന്നു ജോസ്മോൻ. അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അടക്കം ആൾ വളരെ സജീവമായിരുന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോൻ പോലീസിനോടു പറഞ്ഞിരിക്കുന്നത്.

‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ. എന്നാണ് ജോസ്‌മോന്റെ കുറ്റസമ്മതം.ഇപ്പോഴിതാ, കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് ഉദിച്ച സംശയമാണ് കേസിൽ വഴിത്തിരിവായത്. തുമ്പായി മാറിയത് യുവതിയുടെ കഴുത്തിലെ പാട് ആയിരിന്നു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകവും നാട്ടുകാർ കണ്ടു.

ചെട്ടികാട് ആശുപത്രിയിലുള്ള ഡോക്ടറുടെ സംശയമാണ് കേസിന് വലിയൊരു വഴിത്തിരിവായത്. കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നു പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതമാണെന്ന് ഉറപ്പിച്ചത്. തുടർന്നാണ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാൾ സമ്മതിക്കുകയും ചെയ്തു.

പക്ഷെ ഫ്രാൻസിസിന്റെ ദേഹത്ത് പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റാരുടെയോ സഹായം ഫ്രാൻസിസിനു ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായത്. ഇങ്ങനെയാണ് അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നൽകിയ അമ്മാവൻ അലോഷ്യസിലേക്കും എത്തിയത്. ആദ്യ ചോദ്യം ചെയ്യലിൽ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു.

ബുധനാഴ്ച ഫ്രാൻസിസ് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ രാത്രിയോടെ മണ്ണഞ്ചേരി പോലീസിലെത്തി വീട് പൂട്ടിയിരുന്നു. ഇന്നലെ രാവിലെയാണ് അമ്മ ജെസിയെയും, അമ്മാവൻ അലോഷ്യസിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. എയ്ഞ്ചൽ ജാസ്മിന്റെ കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് മാതൃസഹോദരൻ അലോഷ്യസാണ്. രാത്രി 11 മണിയോടെ എയ്ഞ്ചൽ കൊല്ലപ്പെട്ടെന്നു മനസിലാക്കിയ മാതാപിതാക്കൾ അലോഷ്യസിനെ വിളിച്ചുവരുത്തുകയായിരുന്നു. മരിച്ചനിലയിൽ കാണുകായിരുന്നുവെന്നു പറയാൻ മൂവരും കൂടി തീരുമാനിക്കുകയായിരുന്നു. 12 മണിയോടെ അലോഷ്യസ് മടങ്ങിപ്പോയി.

ശേഷം, പിറ്റേന്നു രാവിലെ ആറരയോടെ മകൾ മരിച്ചെന്നു പറഞ്ഞു കുടുംബാംഗങ്ങൾ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ടെത്തിയ അയൽക്കാർക്ക് സംശയം തോന്നിയില്ല. മരണവിവരം പൊലീസിൽ അറിയിക്കേണ്ടെന്നു വീട്ടിലെത്തിയ വാർഡ് അംഗത്തോട് അമ്മാവൻ അലോഷ്യസ് പറഞ്ഞതു സംശയത്തിനിടയാക്കി. എയ്ഞ്ചൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചതാണെന്നാണ് ഇയാൾ എല്ലാവരെയും അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണു പോലീസ് ആദ്യം കേസെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ സൂചനകളെത്തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ഫ്രാൻസിസ് കുറ്റം സമ്മതിക്കുകയും ചെയ്തു.

Tags:    

Similar News