ഫോൺ ബൈക്കിലെത്തിയ ആൾ തട്ടിപ്പറിച്ച് കടന്നെന്ന് പോലീസിൽ പരാതി; മോഷണ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരു തെളിവുമില്ല; ഒടുവിൽ നാട്ടുകാരന്റെ മൊഴിയിൽ പുറത്ത് വന്നത് യുവാവിന്റെ 'അബദ്ധം'; മദ്യലഹരിയിൽ സംഭവിച്ചത് മറയ്ക്കാൻ ശ്രമിച്ചത് ഭാര്യയെ ഭയന്ന്

Update: 2025-10-06 15:01 GMT

ദില്ലി: മദ്യലഹരിയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട യുവാവ് ഭാര്യയെ ഭയന്ന് മോഷണം പോയതായി പോലീസിൽ വ്യാജ പരാതി നൽകി. ഓഗസ്റ്റ് 31-ന് രാജേന്ദ്ര പാർക്ക് എക്സ്റ്റൻഷനിൽ സംഭവിച്ചതായി പറയുന്ന മോഷണത്തെക്കുറിച്ചാണ് യുവാവ് പരാതി നൽകിയത്. അശോക് കൗശിക് എന്നയാളാണ് തൻ്റെ ഫോൺ ഒരു ബൈക്ക് യാത്രികൻ തട്ടിത്തെറിപ്പിച്ച് ഓടിച്ചുപോയതായി പോലീസിൽ അറിയിച്ചത്.

അശോകിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിൽ പരാതിയിൽ പറയുന്ന മോഷണത്തിന് തെളിവുകളൊന്നും ലഭിച്ചില്ല. പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.

സിസിടിവി ദൃശ്യങ്ങളിൽ,സബർ സിംഗ് എന്നു പേരുള്ള ഒരു നാട്ടുകാരനാുമായി അശോക് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താനായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ അശോക് ഫോൺ ചോദിച്ച് സമീപിച്ചിരുന്നുവെന്നും മൊഴി നൽകി. എന്നാൽ മദ്യപിച്ചിരുന്നതിനാൽ അദ്ദേഹം വിസമ്മതിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ, മദ്യലഹരിയിൽ ഫോൺ കളഞ്ഞുകിട്ടിയതെന്നും ഭാര്യ കോപിക്കുമെന്ന ഭയത്താലാണ് മോഷണം പോയെന്ന് കള്ളം പറഞ്ഞതെന്നും അശോക് സമ്മതിക്കുകയായിരുന്നു.

Tags:    

Similar News