ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; യുവതിയുടെ ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റിരുന്നുവെന്ന് പോലീസ്; കൊലപാതകം എന്ന് നിഗമനം; സിസിടിവി അടക്കം പരിശോധിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം
ന്യൂഡല്‍ഹി: ശാദ്രയിലെ ജി.ടി.ബി എന്‍ക്ലേവ് മേഖലയില്‍ 20 വയസ്സുള്ള യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റിരുന്നുവെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോഴും മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
മൂന്ന് പതിറ്റാണ്ടായി സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ജി.ടി.ബി എന്‍ക്ലേവ് പോലെയുള്ള മേഖലയിലുണ്ടായ സംഭവം നാട്ടുകാരെ ഭയപ്പെടുത്തിയിരിക്കുകയാണ്. രാത്രി സമയത്താണ് യുവതിയെ പരിക്കുകളോടെ വഴിയരികില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ വിവരം ലഭിച്ച പൊലീസ് സംഘം സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോള്‍ തന്നെ മരിച്ച നിലയില്‍ തന്നെയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സിസിടിവ ക്യാമറകള്‍ എന്നിവ പരിശോധിക്കും. അവിടെ ഉണ്ടായിരുന്ന ആളുകളെയും ചോദ്യം ചെയ്യുവെന്നും പോലീസ് പറഞ്ഞു. കുറ്റവാളിയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ കൊല്ലുന്നതിന് ഗൂഢാലോചനയ്ക്ക് ശേഷമാണെന്നാണ് പോലീസ് സംശയം. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട് കിടന്നിരുന്ന സ്ഥലത്തെ തെളിവുകള്‍ പോലീസ് ശേഖരിച്ച് വരികയാണ്.