തിരക്കേറിയ റോഡിലെ ബ്ലോക്കിൽപ്പെട്ട് കുടുങ്ങിയ കാർ; അതുവഴി ചുവന്ന 'ദുപ്പട്ട' ധരിച്ചെത്തിയ യുവതിയുടെ സാഹസിക പ്രകടനം; വണ്ടിയെ ഒരിഞ്ച് അനങ്ങാൻ സമ്മതിക്കാതെ തടയൽ; ചുറ്റും സിനിമയെ വെല്ലും കാഴ്ചകൾ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്

Update: 2025-11-11 07:01 GMT

തിരക്കേറിയ റോഡിൽ കാമുകന്റെ വിവാഹ കാർ തടഞ്ഞ് യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിവാഹിതനാകാൻ പോകുന്ന കാമുകന്റെ മുന്നിൽ നിസ്സഹായയായി നിൽക്കുന്ന യുവതിയുടെ വികാരനിർഭരമായ കാഴ്ചയാണ് വിഡിയോയിലുള്ളത്. മറ്റ് വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ നിർത്തിയിട്ടിരിക്കുന്നതും വിഡിയോയിൽ കാണാം.

വിവാഹ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ യുവതി പതിയെ പിന്നോട്ട് മാറുന്നുണ്ട്. കാറിനുള്ളിൽ നിന്നോ പുറത്ത് നിന്നോ ആരും യുവതിയെ സമീപിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല. ചുറ്റും വാഹനങ്ങളുടെ ഹോൺ മുഴങ്ങുന്നുണ്ടെങ്കിലും യുവതി അതൊന്നും ശ്രദ്ധിക്കുന്നില്ല. നവംബർ 3ന് പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം 16 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

കാണുന്നവർക്ക് താങ്ങാനാവാത്ത വേദനയാണ് ഈ ദൃശ്യങ്ങൾ നൽകുന്നതെന്നും, പ്രണയിച്ചവർക്ക് മാത്രമേ ഈ വേദന മനസിലാകൂ എന്നും നിരവധിപേർ പ്രതികരിച്ചു. "അവൻ പോകുകയാണ്, അവന്റെ വാഹനം നീങ്ങുകയാണ്, നീയും മുന്നോട്ട് പോകുക. ഇതൊരു പാഠമായി എടുക്കൂ" എന്ന് ഒരാൾ കുറിച്ചു. "ഒരാൾ നിങ്ങൾക്കുവേണ്ടി നിലകൊള്ളാൻ തയ്യാറല്ലെങ്കിൽ അവരെ വെറുതെ വിടണം" എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. പ്രണയത്തിലാകുമ്പോൾ ലോകത്തെക്കുറിച്ച് ഓർക്കുന്നില്ല എന്നായിരുന്നു മറ്റൊരഭിപ്രായം.

ഈ വിഡിയോ എവിടെ, എപ്പോൾ എടുത്തതാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. പ്രണയത്തിന്റെ തീവ്രതയും വിരഹവേദനയും വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ പലരുടെയും കണ്ണുനിറയിച്ചു.

Tags:    

Similar News