വര്‍ഷങ്ങളായി പിണങ്ങി കഴിയുന്ന ഭാര്യക്ക് മറ്റൊരാളുമായി ബന്ധം; തിരികെ വീട്ടില്‍ എത്താന്‍ ഭര്‍ത്താവിന്റെ നിരന്തര ശല്യം; വരില്ലെന്ന് പറഞ്ഞതോടെ കൊല്ലാന്‍ തീരുമാനം; ശബരിമലയില്‍ നിന്നുള്ള പ്രസാദം നല്‍കാനായി വിളിച്ച് വരുത്തി ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്ന് ഭര്‍ത്താവ്; പ്രതി പിടിയില്‍
ചെന്നൈ: ശബരിമലയിലെ പ്രസാദം വാങ്ങാന്‍ എത്തണമെന്ന് പറഞ്ഞ് പിണങ്ങി കഴിയുന്ന ഭാര്യയെ വിളിച്ച് വരുത്തി വെട്ടിക്കൊന്ന് ഭര്‍ത്താവ്. ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ യുവതിയെ വെട്ടിക്കൊന്നത്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മേഡവാക്കത്ത് ഒരു ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായിരുന്ന ജ്യോതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഇരുവരും ഏഴ് വര്‍ഷം മുന്‍പാണ് പിണങ്ങുന്നത് ജ്യോതി മൂന്ന് കുട്ടികളെയും കൊണ്ട് വേറെ താമസിക്കുകയായിരുന്നു. 2009 ലാണ് ഇവര്‍ വിവാഹിതരായത്. അതേസമയം, ഭര്‍ത്താവിന്റെ ബന്ധുവായ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. എന്നാല്‍ മണികണ്ഠന് വീട്ടിലേക്ക് തിരികെ വരാന്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു. എന്നാല്‍ യുവതി ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ദേഷ്യം തോന്നിയ ഇയാള്‍ കൊല്ലണം എന്ന് ഉദ്ദേശത്തോടെ വിളിച്ച് വരുത്തുകയായിരുന്നു.
ശബരിമലയില്‍ നിന്നുള്ള പ്രസാദം കൊണ്ടുവന്നതായും സ്വീകരിക്കാന്‍ എത്തണമെന്നും ആവശ്യപ്പെട്ട് മണികണ്ഠന് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. പള്ളിക്കാരണൈ എന്നയിടത്ത് വച്ച് ഇവര്‍ കണ്ടെങ്കിലും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണമൂര്‍ത്തിയോടൊപ്പം മണികണ്ഠനോട് സംസാരിക്കാനായി ജ്യോതി തിരികെ എത്തുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു മണികണ്ഠനുണ്ടായിരുന്നത്.
ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതിന് ഇടയില്‍ മണികണ്ഠന് കത്തിയെടുത്ത് ജ്യോതിയേയും കൃഷ്ണമൂര്‍ത്തിയേയും ആക്രമിക്കുകയായിരുന്നു. നിരവധി തവണ കത്തിയെടുത്ത് ഇയാള്‍ ജ്യോതിയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച കൃഷ്ണമൂര്‍ത്തിക്കും വെട്ടേറ്റു. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടിച്ച് വച്ചതോടെയാണ് മണികണ്ഠനെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്. പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന് രക്ഷിക്കാനായില്ല. കൃഷ്ണമൂര്‍ത്തി ചികിത്സയില്‍ തുടരുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.