'ഇതാണോ പുതിയ ലൗ ബൈറ്റ്..'; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!

Update: 2025-06-22 11:13 GMT

ലക്‌നൗ: രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്.വിടാതെ പിന്തുടർന്ന് എത്തി ഭർത്താവ്. പിന്നാലെ കണ്ടത് ചങ്ക് തകർക്കും കാഴ്ച. സ്വന്തം ഭാര്യയെ കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം. ദേഷ്യം സഹിക്കാൻ കഴിയാതെ യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ചെടുത്തു. യുപി ഹർദോയ് ജില്ലയിലാണ് സംഭവം ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുറിഞ്ഞ മുക്കുമായി ഇരുപത്തഞ്ചുകാരി ആശുപത്രിയിൽ ചികിത്സ തേടി.

കാമുകനെ കാണാനായാണ് യുവതി സ്വന്തം ​ഗ്രാമത്തിലേക്ക് പോയത്. ഇതറിഞ്ഞ ഭർത്താവ് രാം ഖിലാവാൻ ഭാര്യയെ പിന്തുടർന്നു. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ രാം ഖിലാവാന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ദേഷ്യം വന്ന രാം ഖിലാവാൻ ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ പരാതിയിൽ ഹരിയവാൻ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായി. സംഭവ സ്ഥലത്തെത്തിയ ഹരിയവൻ പൊലീസ് യുവതിയെ അടുത്തുള്ള ഹർദോയ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തുടർ ചികിത്സയ്ക്കായി യുവതിയെ ലക്നൗവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News