ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; ഭാര്യ ഏഴ് മാസം ഗര്‍ഭിണി; കൊലപാതകത്തിന് ശേഷം പോലീസില്‍ അറിയിച്ചത് ഭര്‍ത്താവ്; പ്രതിയെ അറസ്് ചെയ്തു
മീററ്റ് (ഉത്തര്‍പ്രദേശ്): ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് മീററ്റിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് രവിശങ്കര്‍ യാദവിനെ(28) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം. ഭാര്യ സപ്നയെ (25) കുത്തിക്കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിന്റെ വീട്ടിലാണ് സപ്നയെ ചോരയില്‍ കുളിച്ച് നിലത്ത് കിടക്കുന്നത് കണ്ടെത്തിയത്. എട്ട് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. ദാമ്പത്യജീവിതത്തിലെ തര്‍ക്കങ്ങളേ തുടര്‍ന്ന് സപ്ന തന്റെ സഹോദരി പിങ്കിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ശനിയാഴ്ച രാവിലെ രവിശങ്കര്‍ പിങ്കിയുടെ വീട്ടിലെത്തിയതോടെയാണ് ദുരന്തത്തിന് തുടക്കമായത്. സപ്നയുമായി സംസാരിക്കണം എന്ന് പറഞ്ഞ് രവിശങ്കര്‍ മുറിയില്‍ കയറി. തുടര്‍ന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് സപ്നയെ കഴുത്തറത്ത് ശേഷം ഒന്നലധികം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രവിശങ്കര്‍ തന്നെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്: 'ഞാന്‍ എന്റെ ഭാര്യയെ കൊന്നു, മൃതദേഹം വീട്ടിലുണ്ട്, വന്ന് ഏറ്റെടുക്കൂ' എന്നായിരുന്നു ഇയാളുടെ വാക്കുകള്‍. പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ച കത്തിയുമായി രവിശങ്കറിനെ സപ്നയുടെ മൃതദേഹത്തിനരികില്‍ കണ്ടത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള സംശയമാണ് ശക്തിപ്പെടുന്നത്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.